ധാരണ തെറ്റിക്കരുത്; അത് ബിഷപ്പുമാർക്ക് ദോഷം; രാജി ആവശ്യപ്പെട്ട മെത്രാൻമാർക്ക് മറുപടിയുമായി വനംമന്ത്രി

സംസ്ഥാനത്ത് വന്യജീവി ആക്രണങ്ങള്‍ പ്രതിരോധിക്കുന്നതില്‍ പരാജയപ്പെട്ട വനംമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട ബിഷപ്പുമാരെ വിമര്‍ശിച്ച് മന്ത്രി എകെ ശശീന്ദ്രന്‍. ബിഷപ്പുമാരോട് ബഹുമാനമാണുള്ളത്. ബിഷപ്പുമാര്‍ സൗമ്യമായ ഭാഷയില്‍ സംസാരിക്കുന്നവരും ആശ്വസിപ്പിക്കുന്നവരും എന്നാണ് ധിരിച്ചിരിക്കുന്നത്. ആ ധാരണ തെറ്റിക്കരുത്. അതിന്റെ ദോഷം ബിഷപ്പുമാര്‍ക്കാണെന്നും മന്ത്രി പറഞ്ഞു.

മന്ത്രിയുടെ പ്രവര്‍ത്തനം ആര്‍ക്കും വിലയിരുത്താം. എന്നാല്‍ ബിഷപ്പുമാരെ സാധാരണക്കാരെക്കാള്‍ ഉയരത്തിലാണ് കാണുന്നത്. അത് തെറ്റിപ്പോകരുതേ എന്നാണ് പ്രാര്‍ത്ഥിക്കുന്നത്. മന്ത്രിയുടെ രാജി ആവശ്യപ്പെടുന്നത് രാഷ്ട്രീയമാണ്. ബിഷപ്പുമാര്‍ ആ പ്രവര്‍ത്തി ചെയ്യാന്‍ പാടില്ലെന്നും മന്ത്രി പ്രതികരിച്ചു.

വനംവകുപ്പ് പൂര്‍ണമായും പരാജയമാണെന്നും ഉത്തരവാദിത്വം നിറവേറ്റാന്‍ കഴിയാത്ത വനംമന്ത്രി രാജിവക്കണമെന്നും താമരശ്ശേരി രൂപത ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇനിയും കൈ കെട്ടി നോക്കിനില്‍ക്കാന്‍ കഴിയില്ല. നിയമം കയ്യിലെടുത്തെന്ന ആക്ഷേപവുമായി വരരുത്. നിയമം കയ്യിലെടുക്കേണ്ടുന്ന സാഹചര്യം വന്നാല്‍ ഉത്തരവാദി സംസ്ഥാന സര്‍ക്കാരാണെന്നും ഇഞ്ചനാനിയില്‍ പറഞ്ഞിരുന്നു. കാഞ്ഞിരപ്പള്ളി ബിഷപ്പ് ജോസ് പുളിക്കലും സമാനമായ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിനാണ് മന്ത്രിയുടെ മറുപടി വന്നിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top