ബിഹാർ മുൻ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി അന്തരിച്ചു; വിടവാങ്ങിയത് ബിജെപിയുടെ സൗമ്യമുഖം; അന്ത്യം അർബുദബാധയെ തുടര്‍ന്ന് ചികിത്സയില്‍ ഇരിക്കെ

ഡൽഹി: ബിഹാർ മുൻ ഉപമുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ സുശീൽ കുമാർ മോദി (72) അന്തരിച്ചു. അർബുദബാധയെത്തുടർന്ന് ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. സംസ്കാരം ഇന്ന് പട്നയിൽ നടക്കും. ലോക്സഭാ സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്നും ഒഴിവാക്കപ്പെട്ടതിനു പിന്നാലെയാണ് രോഗവിവരം വെളിപ്പെടുത്തിയത്. ബിഹാറിൽ ബിജെപിയുടെ താരപ്രചാരകരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും രോഗബാധയെ തുടർന്നു വിട്ടുനിൽക്കുകയായിരുന്നു. ബിഹാർ രാഷ്‌ട്രീയത്തിൽ മൂന്നു പതിറ്റാണ്ടായി നിറഞ്ഞു നിന്ന സുശീൽ മോദി ബിജെപിയുടെ സൗമ്യമുഖമായിരുന്നു.

നിയമസഭ, ലെജിസ്ലേറ്റീവ് കൗൺസിൽ, രാജ്യസഭാ, ലോക്സഭാ എന്നീ നാലു സഭകളിലും അംഗമായിരുന്നു. നിതീഷ്‌കുമാർ നയിച്ച ജെഡിയു – ബിജെപി സഖ്യസർക്കാരുകളിൽ 2005–13, 2017–20 കാലത്ത് ഉപമുഖ്യമന്ത്രിയായിരുന്നു. ബിജെപി ദേശീയ വൈസ് പ്രസിഡന്റ്, ബിഹാർ സംസ്ഥാന അധ്യക്ഷൻ എന്നീ പദവികളും വഹിച്ചു.

വസ്‌ത്ര വ്യാപാരികളുടെ കുടുംബത്തിൽ ജനിച്ച സുശീൽ വീട്ടുകാരുടെ കടുത്ത എതിർപ്പിനെ അവഗണിച്ചാണ് രാഷ്ട്രീയത്തിൽ എത്തിയത്. കോട്ടയം പൊൻകുന്നം അഴീക്കൽ കുടുബാംഗമായ ജെസി ജോർജാണ് സുശീലിന്റെ ഭാര്യ. മക്കൾ: മക്കൾ: ഉത്കർഷ്, അക്ഷയ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top