‘ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ്’; വെല്ലുവിളി ഏറെയെന്ന് ഖുറേഷി; വിശദ ചര്‍ച്ച വേണമെന്ന് മുൻ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ

‘ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ്’പ്രായോഗികമാണോ? രാജ്യത്ത് ഒരേ സമയം തിരഞ്ഞെടുപ്പ് നടപ്പിലാക്കാനുള്ള നീക്കങ്ങളുമായി കേന്ദ്രം മുന്നോട്ട് പോകുമ്പോള്‍ അനുകൂലിച്ചും എതിര്‍ത്തും വാദങ്ങള്‍ ഉയരുന്നുണ്ട്. ഈ തീരുമാനം നടപ്പിലാക്കാന്‍ പ്രായോഗിക വെല്ലുവിളികളുണ്ടെന്ന് മുൻ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ എസ്.വൈ.ഖുറേഷി.

മുൻരാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതി സമർപ്പിച്ച റിപ്പോർട്ടിലെ ചില ശുപാർശകൾ അവ്യക്തവും വികലവുമാണെന്നും ഖുറേഷി പറഞ്ഞു. റിപ്പോർട്ട് പാർലമെന്റിൽ വിശദചർച്ചയ്ക്ക് വിധേയമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

“ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പ് പൂർത്തിയാക്കി നൂറുദിവസംകഴിഞ്ഞ് തദ്ദേശ തിരഞ്ഞെടുപ്പ് നടത്തുക എന്നത് ഒറ്റ തിരഞ്ഞെടുപ്പെന്ന ആശയത്തിന് കടകവിരുദ്ധമാണ്. പൊതുതിരഞ്ഞെടുപ്പ് കഴിഞ്ഞ് വീണ്ടും മറ്റൊരു തിരഞ്ഞെടുപ്പിലേക്കു പോകുന്നത് വെല്ലുവിളിയുയർത്തും.”

“തിരഞ്ഞെടുപ്പ് ഒരുമിച്ചാക്കുമ്പോൾ ഇപ്പോൾ വേണ്ടതിന്റെ മൂന്നിരട്ടി ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങളും വിവിപാറ്റ് യന്ത്രങ്ങളും ആവശ്യമാണെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ തന്നെ പറഞ്ഞിട്ടുണ്ട്. 40 ലക്ഷം യന്ത്രങ്ങളെങ്കിലും അധികം വേണ്ടിവരുമെന്നിരിക്കേ ഇത് സാമ്പത്തികബാധ്യത കൂട്ടും.” – ഖുറേഷി പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top