മുന്‍ കോണ്‍ഗ്രസ് വക്താവ് രോഹന്‍ ഗുപ്ത ബിജെപിയില്‍ ചേര്‍ന്നു; സ്ഥാനാർത്ഥിത്വം ഒഴിഞ്ഞ് പാര്‍ട്ടി വിട്ടത് കഴിഞ്ഞ മാസം

ഡല്‍ഹി: മുന്‍ കോണ്‍ഗ്രസ് വക്താവും അഹമ്മദാബാദ് ഈസ്റ്റ് സ്ഥാനാർത്ഥിയുമായിരുന്ന രോഹൻ ഗുപ്ത ബിജെപിയില്‍ അംഗത്വം സ്വീകരിച്ചു. കോണ്‍ഗ്രസിന്റെ വാര്‍ത്താവിനിമയ വിഭാഗത്തിലെ മുതിര്‍ന്ന നേതാവില്‍ നിന്നും നിരന്തരം അപമാനം നേരിട്ടതിനെ തുടര്‍ന്നായിരുന്നു പാര്‍ട്ടി വിട്ടത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാർത്ഥിത്വം പിന്‍വലിച്ചശേഷം മാര്‍ച്ച് 22നാണ് ഗുപ്ത കോണ്‍ഗ്രസില്‍നിന്നും രാജിവച്ചത്. പതിനഞ്ച് വര്‍ഷത്തെ കോണ്‍ഗ്രസ് ജീവിതം അവസാനിപ്പിച്ചുകൊണ്ടാണ് ബിജെപില്‍ ചേര്‍ന്നത്.

കോണ്‍ഗ്രസിന് നേതൃത്വവും വിശ്വാസ്യതയും നഷ്ടപ്പെട്ടു. രാമക്ഷേത്രം, സിഎഎ പോലുള്ള വിഷയത്തിലെ കോണ്‍ഗ്രസ് നിലപാടും എഎപിയുമായുള്ള സഖ്യവും പാര്‍ട്ടിയുടെ വിശ്വസ്യത നഷ്ടപ്പെടുത്തി. രാജ്യത്തിന്റെ പേരിൽ ഒരു സഖ്യമുണ്ടാക്കിയെങ്കിലും രാഷ്ട്രവിരുദ്ധ കക്ഷികളെയെല്ലാം അതിന്റെ ഭാഗമാക്കിയെന്നും ഗുപ്ത വിമർശിച്ചു. ഖലിസ്ഥാനികളുമായി അടുത്ത ബന്ധമുള്ള കേജ്‍രിവാളിനെ പിന്തുണയ്ക്കുന്നതിന്റെ അര്‍ത്ഥം എന്താണെന്നും ബിജെപിയില്‍ ചേര്‍ന്നശേഷം ഗുപ്ത ചോദിച്ചു.

അതേസമയം കഴിഞ്ഞ ദിവസമാണ് കോൺഗ്രസ് നേതാവായിരുന്ന ബോക്സർ വിജേന്ദ്ര സിംഗ് പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയായിരുന്നെങ്കിലും വിജയിച്ചില്ല. ഇക്കുറി സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചെങ്കിലും അതിനു മുന്‍പേ ബിജെപിയില്‍ ചേരുകയായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top