വിനോദ് കാംബ്ലി ആശുപത്രിയിൽ; ആരോഗ്യനില ഗുരുതരമായി തുടരുന്നു
ആരോഗ്യനില വഷളായതിനെ തുടർന്ന് മുൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയെ താനെയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താനെയിലെ ആകൃതി ആശുപ്രതിയിൽ പ്രവേശിപ്പിച്ച താരത്തിൻ്റെ നില ഗുരുതരമായി തുടരുകയാണ്. ശനിയാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി നിരവധി ആരോഗ്യപ്രശ്നങ്ങൾ കാരണം കാംബ്ലി ചികിത്സ തേടിയിരുന്നു. അടുത്തിടെ വിനോദ് കാംബ്ലിയും വിക്കി ലാൽവാനുമായി നടന്ന അഭിമുഖത്തിൽ തൻ്റെ ആരോഗ്യപ്രശ്നങ്ങൾ താരം തുറന്നുപറഞ്ഞിരുന്നു.
പിന്നാലെ താരത്തിന് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്ത് 1983ൽ ലോകകപ്പ് നേടിയ ഇന്ത്യൻ ടീം അംഗങ്ങൾ രംഗത്തെത്തി. 2013ൽ താൻ രണ്ട് ഹൃദയ ശസ്ത്രക്രിയകൾക്ക് വിധേയനായതായും അതിന് സച്ചിൻ തെണ്ടുൽക്കറിൽ നിന്ന് സാമ്പത്തിക സഹായം ലഭിച്ചതായും കാംബ്ലി വെളിപ്പെടുത്തിയിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here