ഡല്‍ഹി പിസിസി മുന്‍ പ്രസിഡന്റ് അരവിന്ദര്‍ സിങ് ലവ്‌ലി ബിജെപിയില്‍; രാജ്യത്തിനു വേണ്ടി പ്രവര്‍ത്തിക്കുമെന്ന് പ്രഖ്യാപനം
ഡല്‍ഹി : പിസിസി പ്രസിഡന്റ് സ്ഥാനം രാജിവച്ച അരവിന്ദര്‍ സിങ് ലവ്‌ലി ബിജെപിയില്‍ ചേര്‍ന്നു. ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് ഔദ്യോഗികമായി അംഗത്വം സ്വീകരിച്ചത്. ഏപ്രില്‍ 28നാണ് എഎപിയുമായി കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കിയതില്‍ പ്രതിഷേധിച്ച് അരവിന്ദര്‍ സിങ് ലവ്‌ലി പിസിസി പ്രസിഡന്റ് സ്ഥാനം രാജിവച്ചത്.
കനയ്യ കുമാറിന്റെയും, ദളിത് കോണ്‍ഗ്രസ് നേതാവ് ഡോ ഉദിത് രാജിന്റെയും സ്ഥാനാര്‍ത്ഥിത്വത്തിലും അരവിന്ദര്‍ സിങ് ലവ്‌ലി പ്രതിഷേധിച്ചിരുന്നു. ദില്ലി നോര്‍ത്ത് ഈസ്റ്റ്, നോര്‍ത്ത് വെസ്റ്റ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളായി ഇരുവരെയും കെട്ടിയിറക്കി എന്നായിരുന്നു ആക്ഷേപം. പിസിസി പ്രസിഡന്റായ തന്നോട് ആലോചിക്കാതെയായിരുന്നു ഈ തീരുമാനങ്ങളെല്ലാം എടുത്തത് എന്ന് ആരോപിച്ചായിരുന്നു സ്ഥാനങ്ങളെല്ലാം രാജിവച്ചത്. രാജിക്ക് പിന്നാലെ തന്നെ ബിജെപിയില്‍ ചേരുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും അരവിന്ദര്‍ സിങ് ലവ്‌ലി ഇത് നിഷേധിച്ചിരുന്നു.
രാജ്യത്തെ സേവിക്കാനുളള അവസരം ലഭിച്ചതായി ബിജെപി അംഗത്വം എടുത്ത ശേഷം അരവിന്ദര്‍ സിങ് ലവ്‌ലി പ്രതികരിച്ചു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഡല്‍ഹിയിലെ ജനങ്ങള്‍ അനുഭവിക്കുന്ന വികസന മുരടിപ്പ് മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here