മുന്‍ ഡിജിപിക്കെതിരായ കേസ് ഇനിയും നീട്ടാനാവില്ല; അതൃപ്തി പ്രകടിപ്പിച്ച് സുപ്രീംകോടതി; ഡ്രഡ്ജര്‍ അഴിമതിയില്‍ ഏപ്രില്‍ 18നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കര്‍ശന നിര്‍ദ്ദേശം
ഡല്‍ഹി: മുന്‍ ഡിജിപി ജേക്കബ് തോമസിനെതിരായ ഡ്രഡ്ജര്‍ അഴിമതി കേസിലെ അന്വേഷണം ഇഴഞ്ഞ് നീങ്ങുന്നതില്‍ സുപ്രീംകോടതിക്ക് അതൃപ്തി. അന്വേഷണം പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന സര്‍ക്കാരിന്റെ ആവശ്യം പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം. അന്വേഷണത്തിന് കൂടുതല്‍ സമയം വേണമെന്ന ആവശ്യം നിരവധി തവണ അംഗീകരിച്ചതാണെന്നും കോടതി ചൂണ്ടിക്കാട്ടി.
കേസിലെ കാണാതായ രേഖ കണ്ടെത്താന്‍ കൂടുതല്‍ സമയം കോടതി അനുവദിച്ചു. ഏപ്രില്‍ 18നകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടത്. ഡ്രഡ്ജര്‍ ഇടപാടുമായി ബന്ധപ്പെട്ട ഒരു രേഖ വ്യാജമായി ചമച്ചതാണെന്ന ആരോപണമുണ്ടെന്ന് കേരളം കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ആ രേഖ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണ് കേരളം ചൂണ്ടിക്കാട്ടിയത്.
അതൃപ്തി അറിയിച്ച് സുപ്രീം കോടതി. കേസ് അന്വേഷണം പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന സര്‍ക്കാരിന്റെ ആവശ്യം പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. കേസിലെ നിര്‍ണ്ണായകമായ ഒരു രേഖ ഇതുവരെയും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. കേസ് ഏപ്രില്‍ 19-ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും.
തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ഡ്രഡ്ജര്‍ ഇറക്കുമതി ചെയ്തതിൽ ക്രമക്കേട് ആരോപിച്ച് 2019ൽ വിജിലൻസ് ആണ് ജേക്കബ് തോമസിനെതിരെ കേസെടുത്തത്. പിന്നീട് ഹൈക്കോടതി ഇത് റദ്ദാക്കി. സർക്കാർ പ്രതിനിധികൾ ഉൾപ്പെട്ട ഡിപ്പാർട്ട്‌മെന്റ് പർച്ചേസ് കമ്മിറ്റിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഡ്രഡ്‌ജർ വാങ്ങിയത്. ജേക്കബ് തോമസിന്റെ പേരിൽ മാത്രം എടുത്ത കേസ് നിലനിൽക്കില്ലെന്ന് വ്യക്തമാക്കിയായിരുന്നു ഹൈക്കോടതി കേസ് റദ്ദാക്കിയത്. സര്‍ക്കാര്‍ നല്‍കിയ അപ്പീലിനെ തുടര്‍ന്ന് ഈ വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. അന്വേഷണം തുടരാനാണ് സുപ്രീംകോടതി ഉത്തരവിട്ടത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here