മുന്‍ ഡിജിപിക്കെതിരെ കേസ്; സിബി മാത്യൂസിനെതിരെ നിയമനടപടിക്ക് ഹൈക്കോടതി നിര്‍ദേശം; അതിജീവിതയുടെ വിവരങ്ങള്‍ പരസ്യമാക്കിയെന്ന് നിരീക്ഷണം

കൊച്ചി: മുൻ ഡിജിപി സിബി മാത്യൂസിനെതിരെ കേസെടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. സൂര്യനെല്ലി പീഡനക്കേസിലെ അതിജീവിതയുടെ വിവരങ്ങൾ വെളിപ്പെടുത്തിയതിനെ തുടര്‍ന്നാണ് ഹൈക്കോടതി നടപടി. സിബി മാത്യൂസിന്റെ ‘നിര്‍ഭയം-ഒരു ഐപിഎസ് ഓഫീസറുടെ അനുഭവക്കുറിപ്പുകള്‍’ എന്ന പുസ്തകത്തിലാണ് ഇരയുടെ വിവരങ്ങൾ പരാമർശിച്ചിട്ടുള്ളത്. കെ.കെ.ജോഷ്വയാണ് സിബി മാത്യൂസിന് എതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.
പുസ്തകം വായിക്കുന്നവര്‍ക്ക് അതിജീവിത ആരാണെന്ന് വ്യക്തമാകുമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. “അതിജീവിതയുടെ പേര് പറഞ്ഞിട്ടില്ലെങ്കിലും മാതാപിതാക്കളുടെ പേരും അവർ താമസിക്കുന്ന സ്ഥലവും അതിജീവിത പഠിച്ച സ്കൂളിന്റെ പേരുമെല്ലാം വിശദമായി പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് 228എ വകുപ്പിന്റെ ലംഘനമാണ്.” – കോടതി ചൂണ്ടിക്കാട്ടി. പുസ്തകം പുറത്തിറങ്ങി 2 വർഷം കഴിഞ്ഞു മാത്രമാണ് പരാതിപ്പെട്ടതെന്നും എഫ്ഐആർ റജിസ്റ്റർ ചെയ്യുന്നതിനു പകരം പ്രാഥമികാന്വേഷണം മതിയെന്നും സിബി മാത്യൂസിന്റെ അഭിഭാഷകനും വാദിച്ചിരുന്നു.
ജോഷ്വ ആദ്യം മണ്ണന്തല പൊലീസിനും തിരുവനന്തപുരം ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here