മുൻ വിദേശകാര്യ മന്ത്രി കെ.നട്‌വർ സിംഗ് അന്തരിച്ചു
മുൻ വിദേശകാര്യ മന്ത്രി കെ.നട്‌വർ സിംഗ് (93) അന്തരിച്ചു. ഇന്നലെ രാത്രി ഗുരുഗ്രാമിലെ മെടന്ത ആശുപത്രിയിൽ ആയിരുന്നു അന്ത്യം. 2004-2005 കാളയളവിൽ ഡോ മൻമോഹൻ സിംഗിൻ്റെ നേതൃത്വത്തിലുള്ള ഒന്നാം യുപിഎ സർക്കാരിൽ വിദേശകാര്യ മന്ത്രിയായിരുന്നു. രാജീവ് ഗാന്ധി സർക്കാരിൽ സ്റ്റീൽ -ഖനന വകുപ്പുകളുടെ ചുമതല വഹിച്ചു.
ദീർഘകാലം വിദേശകാര്യ വകുപ്പിൽ ജോലി ചെയ്തതിന് ശേഷമാണ് രാഷ്ട്രീയത്തിൽ സജീവമായത്. പാക്കിസ്ഥാനിലെ ഇന്ത്യൻ അംബാസിഡർ, ബ്രിട്ടനിലെയും സാംബിയയിലേയും ഇന്ത്യൻ ഡപ്യൂട്ടി ഹൈകമ്മിഷണർ എന്നീ പദവികളിൽ സേവനമനുഷ്ടിച്ചിട്ടുണ്ട്. 1984ൽ പത്മഭൂഷൻ ബഹുമതി ലഭിച്ചു.
ദ ലെഗസി ഓഫ് നെഹ്‌റു: എ മെമ്മോറിയൽ ട്രിബ്യൂട്ട്, മൈ ചൈന ഡയറി 1956-88, വൺ ലൈഫ് ഈസ് നോട്ട് ഇനഫ് (ആത്മകഥ) ഉള്‍പ്പെടെ നിരവധി പുസ്തകങ്ങളുടെ രചയിതാവാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here