ഐഎഎസ് വിട്ട ശശികാന്ത് സെന്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി; തിരുവള്ളൂരില്‍ ജനവിധി തേടും; കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ ബുദ്ധികേന്ദ്രത്തിന് തികഞ്ഞ വിജയപ്രതീക്ഷ

ചെന്നൈ: ഐഎഎസ് ഉപേക്ഷിച്ച ശശികാന്ത് സെയില്‍ തമിഴ്നാട്ടിൽ ജനവിധി തേടുന്നു. ദക്ഷിണ കന്നട ജില്ല ഡെപ്യൂട്ടി കമ്മീഷണറായിരുന്ന ശശികാന്ത് സെന്തിലാണ് തിരുവള്ളൂർ സംവരണ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി.

കർണാടകയിൽ ബിജെപി സർക്കാർ അധികാരത്തിലെത്തിയ വേളയില്‍ 2019ലാണ് സെന്തില്‍ ഐഎഎസ് വിട്ടത്. ഫാസിസ്റ്റ് അധികാര രാഷ്ട്രീയത്തിനെതിരെ നിലപാടെടുത്താണ് മംഗളൂരുവിൽ ദക്ഷിണ കന്നട ജില്ല ഡെപ്യൂട്ടി കമീഷണർ ആയിരിക്കെ രാജിവച്ചത്. പൗരത്വ സമരത്തിൽ സജീവമായിരുന്ന സെന്തിൽ 2020 നവംബറിലാണ് തമിഴ്നാട്ടിൽ കോൺഗ്രസിൽ ചേര്‍ന്നത്.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണകാലത്ത് പാർട്ടിയുടെ സോഷ്യൽ മീഡിയ വിഭാഗത്തിന്റെ മേൽനോട്ട ചുമതല വഹിച്ചു. കോൺഗ്രസ് ‘വാര്‍ റൂമി’ലിരുന്ന് നടത്തിയ പല നീക്കങ്ങളും ശ്രദ്ധ പിടിച്ചുപറ്റി. തികഞ്ഞ വിജയപ്രതീക്ഷയുമാണ്‌ സെന്തില്‍ മത്സരിക്കുന്നത്.

ഗ്രാമവികസന മന്ത്രിയായിരിക്കെ കെ.എസ്. ഈശ്വരപ്പ 40 ശതമാനം കമ്മീഷൻ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കരാറുകാരൻ സന്തോഷ് പാട്ടീല്‍ ആത്മഹത്യ ചെയ്തത് വിവാദമായിരുന്നു. ആ സംഭവം ‘40 ശതമാനം കമ്മീഷൻ സർക്കാർ’ എന്ന തലവാചകത്തില്‍ കോൺഗ്രസ് പ്രചാരണമാക്കിയത് ശശികാന്തായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top