‘സംഭവിക്കാൻ പാടില്ലാത്തത് സംഭവിച്ചു’!! ഇന്ത്യയുടെ ഡ്രസ്സിംഗ് റൂമിൽ നിന്നും വിവരങ്ങൾ ചോർന്നു; ഞെട്ടിത്തരിച്ച് മുൻതാരങ്ങൾ
ഓസ്ട്രേലിക്കെതിരായ ബോക്‌സിംഗ് ഡേ ടെസ്റ്റ് തോൽവിക്ക് പിന്നാലെ കോച്ച് ഗൗതം ഗംഭീർ ഇന്ത്യൻ താരങ്ങളെ ശാസിച്ചുവെന്ന വാർത്തകൾ പുറത്തുവന്നതില്‍ പ്രതികരണവുമായി മുൻ താരങ്ങൾ. ബോർഡർ-ഗവാസ്‌കർ ട്രോഫി പരമ്പരക്കിടയിൽ ഇന്ത്യൻ ഡ്രസ്സിംഗ് റൂമിൽ നടന്ന സംഭവങ്ങൾ പുറത്തായതിനെ ഇർഫാൻ പത്താൻ അടക്കമുള്ള താരങ്ങൾ വിമർശിച്ചു. പരമ്പരയിൽ 1-2ന് പിന്നിൽ നിൽക്കുന്ന ഇന്ത്യൻ ടീമിന് ഈ വിവാദം സമ്മർദ്ദം വർധിപ്പിച്ചിട്ടുണ്ട്.
ഡ്രസ്സിംഗ് റൂം സംഭാഷണങ്ങൾ പവിത്രമാണെന്നും അത് രഹസ്യമായി തുടരണമെന്നും ഇർഫാൻ പത്താൻ ചൂണ്ടിക്കാട്ടി. സംഭവിക്കാൻ പാടില്ലാത്തത് സംഭവിച്ചുവെന്നാണ് ശ്രീവത്സ് ഗോസ്വാമിയും അടക്കമുള്ള മുൻതാരങ്ങൾ ആരോപിക്കുന്നത്.
നാലാം ടെസ്റ്റിൽ 184 റൺസിൻ്റെ പരാജത്തിന് ശേഷം കോച്ചിൻ്റെ റോൾ തനിക്ക് മതിയായി എന്ന് പറഞ്ഞ് താരങ്ങളെ വിമർശിച്ചതായിട്ടായിരുന്നു റിപ്പോർട്ടുകൾ. സാഹചര്യത്തിന് അനുസരിച്ച് മാറ്റം ഉൾക്കൊള്ളാതെ ചില താരങ്ങൾ അവരുടെ സ്വഭാവികശൈലിയിൽ കളിച്ചുവെന്നും അത് പരാജയത്തിലേക്ക് നയിച്ചുവെന്നുമായിരുന്നു ഗംഭീറിൻ്റെ കുറ്റപ്പെടുത്തല്‍. താരങ്ങളുടെ പേര് പറയാതെ യായിരുന്നു വിമർശനം.
സാഹചര്യങ്ങളുമായി പൊരുത്തപ്പെടാതെ കളിച്ച താരങ്ങളിൽ താൻ നിരാശനാണെന്നും കോച്ച് തുറന്നടിച്ചിരുന്നു. അത്തരമൊരു സമീപനം ഇനി സ്വീകാര്യമല്ലെന്നും ഗംഭീർ കളിക്കാർക്ക് താക്കീത് നൽകിയെന്നുമായിരുന്നു റിപ്പോർട്ട്. താൻ മുൻകൂട്ടി നിശ്ചയിച്ച ടീം തന്ത്രങ്ങൾ പാലിക്കാൻ തയ്യാറാകാത്ത കളിക്കാർക്ക് പുറത്തേക്കുള്ള വാതിൽ തുറക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here