ഡോ. കെ കസ്തൂരിരംഗന്‍ അന്തരിച്ചു; ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍, പശ്ചിമഘട്ട സംരക്ഷണത്തിന്റെ ആവശ്യം പറഞ്ഞ പ്രകൃതി സ്‌നേഹി

ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ഡോ. കെ കസ്തൂരിരംഗന്‍ അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസായിരുന്നു. ഒന്‍പതുവര്‍ഷം ഐഎസ്ആര്‍ഒ ചെയര്‍മാനായിരുന്നു. രാജ്യസഭാംഗം, ആസൂത്രണ കമ്മിഷന്‍ അംഗം, ജെഎന്‍യു വൈസ് ചാന്‍സലര്‍, രാജസ്ഥാന്‍ സെന്‍ട്രല്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ തുടങ്ങി നിരവധി മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പത്മശ്രീ, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ എന്നിവ നല്‍കി രാജ്യം ആദരിച്ച അതുല്യ പ്രതിഭയായിരുന്നു.

കേരളത്തില്‍ കസ്തൂരിരംഗന്റെ പേര് ഏറെ ചര്‍ച്ചയായത് പശ്ചിമഘട്ടസംരക്ഷണ റിപ്പോര്‍ട്ടിന്റെ പേരിലായിരുന്നു. ആദ്യം മാധവ് ഗാഡ്ഗില്‍ കമ്മറ്റിയാണ് പശ്ചമിഘട്ട സംരക്ഷണം സംബന്ധിച്ച് പഠനം നടത്തിയത്. ഇത് നടപ്പാക്കിയാല്‍ കേരളം മുതല്‍ മഹാരാഷ്ട്ര വരെയുള്ള സംസ്ഥാനങ്ങളില്‍ വന്‍തോതില്‍ കൃഷി, വ്യവസായ ഒഴിപ്പിക്കലുകള്‍ വേണ്ടിവരുമെന്ന് ആശങ്ക ഉയര്‍ന്നു. ഇതോടെ വലിയ പ്രതിഷേധം ഉയര്‍ന്നു. തുടര്‍ന്ന് കസ്തൂരിരംഗനെ പശ്ചിമഘട്ട സംരക്ഷണ റിപ്പോര്‍ട്ടിന്റെ പുനഃപരിശോധനയ്ക്കായി കേന്ദ്രസര്‍ക്കാര്‍ നിയോഗിക്കുകയായിരുന്നു.

കൊച്ചിയില്‍ ചിറ്റൂര്‍ റോഡിലെ സമൂഹത്ത് മഠത്തില്‍ കൃഷ്ണസ്വാമിയുടെയും വിശാലാക്ഷിയുടെയും മകനായി 1940 ഒക്ടോബര്‍ 24-നാണ് ജനിച്ചത്. അഞ്ചാം ക്ലാസുവരെയുളഅള പഠനവും കേരളത്തില്‍ തന്നെ ആയിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top