ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിക്ക് ജാമ്യം; ഹേമന്ത് സോറന് ജാമ്യം ലഭിച്ചത് ഭൂമി തട്ടിപ്പ് അടക്കമുള്ള കേസുകളില്‍
ഭൂമി തട്ടിപ്പു കേസിൽ ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന് ജാർഖണ്ഡ് ഹൈക്കോടതി ജാമ്യം നല്‍കി. ജനുവരി 31നാണ് ഭൂമി അഴിമതി കേസിൽ ഹേമന്ത് സോറന്‍ ഇഡി അറസ്റ്റില്‍ ആകുന്നത്. അറസ്റ്റ് ഭയന്ന് ഹേമന്ത് സോറൻ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചിരുന്നു. ഇഡി നടപടിക്ക് എതിരെ പ്രതിപക്ഷ പ്രതിഷേധങ്ങൾ തുടരുന്നതിനിടെയാണ് ജാമ്യം ലഭിക്കുന്നത്.
വ്യാജരേഖ ചമച്ച് ആദിവാസി ഭൂമി തട്ടിയെടുത്തു, ഖനന വകുപ്പിന്റെ ചുമതല ദുരുപയോഗം ചെയ്ത് റാഞ്ചിയിൽ ഖനിയുടെ പാട്ടക്കരാർ നേടി തുടങ്ങി മൂന്ന് കേസുകളാണ് സോറനെതിരെ ഇഡി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. ഇന്ത്യാ സഖ്യത്തിനു ആശ്വാസം നല്‍കുന്നതാണ് ഹേമന്ത് സോറന്‍റെ തിരിച്ചുവരവ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here