വിരമിച്ച ന്യായാധിപൻ പി.ഉബൈദിന് വീണ്ടും നിയമനം; ലാവലിൻ കേസിൽ പിണറായി വിജയനെ വെറുതെവിട്ട വിധി ഉറപ്പിച്ചത് 2017ൽ
September 4, 2024 8:18 PM

വിരമിച്ച ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി.ഉബൈദിന് വീണ്ടും നിയമനം നല്‍കി. കാപ്പ അഡ്വൈസറി ബോർഡ് ചെയർമാൻ ആക്കിയാണ് പുതിയ നിയമനം. നേരത്തെ റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി അപ്പലറ്റ് ട്രിബ്യൂണൽ ചെയർമാനായിരുന്നു.
ലാവലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ സിബിഐ കോടതി ഉത്തരവ് ശരിവെച്ചത് ജസ്റ്റിസ് പി. ഉബൈദ് ആയിരുന്നു. 2019 സെപ്റ്റംബറിലാണ് ഹൈക്കോടതിയില്‍ നിന്ന് ജസ്റ്റിസ് ഉബൈദ് വിരമിച്ചത്.
പൊതുമേഖല സ്ഥാപനത്തിലെ ജീവനക്കാർക്ക് മുൻവർഷത്തേതിന് സമാനമായ ബോണസ് നൽകാനും ഇന്നത്തെ മന്ത്രിസഭ യോഗം തീരുമാനിച്ചിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here