മുൻ മന്ത്രി എ.കെ.ബാലന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കിണറ്റില്‍ മരിച്ച നിലയില്‍; കഴുത്തിൽ കത്തി കുത്തിയിറക്കിയ നിലയിൽ മൃതദേഹം; കാണാതായത് ഇന്നലെ ഉച്ചയോടെ

തിരുവനന്തപുരം: മുൻ മന്ത്രി എ.കെ.ബാലന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി മരിച്ച നിലയില്‍. കഴുത്തിൽ കത്തി കുത്തിയിറക്കിയ നിലയിൽ വീട്ടുവളപ്പിലെ കിണറ്റിലാണ് എൻ.റാമിന്‍റെ മൃതദേഹം കണ്ടെത്തിയത്.

ഞായറാഴ്ച ഉച്ചയോടെ വീട്ടിൽനിന്നു കാണാതായിരുന്നു. തുടർന്ന്‌ വീട്ടുകാർ പോലീസിൽ പരാതി നൽകിയിരുന്നു. പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കിണറില്‍ കണ്ടത്. അഗ്നിരക്ഷാസേനയെത്തി മൃതദേഹം പുറത്തെടുത്തു. മെഡിക്കൽ കോളേജ് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ.

ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിൽ ഇലക്ട്രിക്കൽ ഇൻസ്പെക്ടറായിരുന്നപ്പോഴാണ് എൻ.റാം 2006-2011 കാലയളവിൽ മന്ത്രിയുടെ സ്റ്റാഫിലേക്കു നിയമിതനായത്. കെജിഒഎ മുൻ ജില്ലാ വൈസ് പ്രസിഡന്റായിരുന്നു. ഭാര്യ: സരസ്വതി. മക്കൾ: ശ്രുതി, സ്മൃതി. മരുമക്കൾ: അർജുൻ, അനൂപ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top