മുന്‍ മന്ത്രിക്കും മകള്‍ക്കും ആയുര്‍വേദ ചികിത്സക്ക് പണം അനുവദിച്ചു; ആന്റണി രാജുവിന് 18,660, മകള്‍ക്ക് 13150; ഉത്തരവിറങ്ങിയത് പ്രത്യേകം പ്രത്യേകമായി
May 8, 2024 10:06 PM

തിരുവനന്തപുരം: മുൻ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ ആയുര്‍വേദ ചികിത്സക്ക് ചെലവായ തുക അനുവദിച്ചു. 18,660 രൂപയാണ് അനുവദിച്ചത്. തിരുവനന്തപുരത്തെ കേരളിയ ആയുർവേദ സമാജത്തിൽ 2023 ജൂലൈ 22 മുതൽ ഓഗസ്റ്റ് 21വരെയായിരുന്നു ആന്റണി രാജുവിന്റെ ചികിത്സ.
മുന്‍ മന്ത്രിയുടെ മകളും ആയുർവേദ സമാജത്തിൽ പത്ത് ദിവസത്തെ ചികിത്സ തേടിയിരുന്നു. മകളുടെ ചികിത്സക്ക് ചെലവായ 13150 അനുവദിക്കണമെന്ന് ആന്റണി രാജു ആവശ്യപ്പെട്ടിരുന്നു.
മുന്‍ മന്ത്രിയുടെയും മകളുടെയും ചികിത്സക്ക് ചെലവായ തുക അനുവദിച്ച് പൊതുഭരണ വകുപ്പിൽ നിന്ന് ഇന്ന് ഉത്തരവിറങ്ങി. മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും അവരുടെ കുടുംബാംഗങ്ങളുടേയും ചികിത്സക്ക് സർക്കാർ ഖജനാവിൽ നിന്ന് പണം അനുവദിക്കാമെന്നാണ് ചട്ടം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here