മുന്‍ മന്ത്രി കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു
August 11, 2024 12:28 PM

മുന്‍ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ കുട്ടി അഹമ്മദ് കുട്ടി (71) അന്തരിച്ചു. താനൂരിലാണ് അന്ത്യം. അസുഖബാധിതനായി ചികിത്സയിലായിരുന്നു. 2004-206 ലെ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്നു.
1992 ലെ ഉപതിരഞ്ഞെടുപ്പില്‍ താനൂരില്‍ നിന്നും 1996,2001 വർഷങ്ങളിൽ തിരൂരങ്ങാടിയില്‍ നിന്നുമുള്ള നിയമസഭ അംഗമായിരുന്നു. നിലവില്‍ മുസ്ലിം ലീഗ് സംസ്ഥാന എക്‌സിക്യുട്ടീവ് അംഗമായ കുട്ടി അഹമ്മദ് കുട്ടി പാര്‍ട്ടിയുടെ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here