തട്ടിപ്പ് കേസിൽ ‘വൈഎംസിഎ’ മുൻ ദേശിയ പ്രസിഡന്റ് അറസ്റ്റിൽ, ഒന്നരക്കോടി രൂപ തട്ടിയെടുത്തതിനാണ് കേസ്

വൈഎംസിഎയുടെ മുൻ ദേശിയ പ്രസിഡന്റ് ലെബി ഫിലിപ്പ് മാത്യുവിനെ 1.69 കോടി രൂപ ഫണ്ട്‌ ദുർവിനിയോഗം സംബന്ധിച്ച കേസിൽ തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ മജിസ്‌ട്രേറ്റിനു മുമ്പിൽ ഹാജരാക്കി റിമാൻഡ്ചെയ്തു. എഗ്‌മൂർ ജയിലിലാണ് പാർപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച പത്തനംതിട്ടയിൽ നിന്നാണ് അറസ്റ്റ്‌ ചെയ്തത്. എൻട്രസ്റ്റ് ഡോക്യുമെന്റ് ഫ്രോഡ് (ഇഡിഎഫ്) ആക്ട് പ്രകാരമാണ് അറസ്റ്റ് രേഖപെടുത്തിയത്. നേരത്തെ ഇതേ കേസിൽ വൈഎംസിഎ കോളേജ് മുൻ പ്രോജക്റ്റ് സെക്രട്ടറിയായിരുന്ന പോൾസൺ തോമസിനെ തമിഴ്നാട് സെൻട്രൽ ക്രൈംബ്രാഞ്ച് കഴിഞ്ഞ ഡിസംബർ 26 ന് അറസ്റ്റ് ചെയ്തിരുന്നു.

വിശ്വാസവഞ്ചന, തട്ടിപ്പ്, വ്യാജരേഖചമയ്ക്കൽ, ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ബെഞ്ചമിൻ ഫ്രാങ്ക്‌ളിൻ എന്ന വ്യക്തി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
1.69 കോടിയുടെ ഫണ്ട് വെട്ടിപ്പിൽ വൈഎംസിഎയുടെ ഭാരവാഹികളായിരുന്ന നാലുപേർക്കെതിരെയാണ് കേസ് എടുത്തിട്ടുള്ളത്. 2019 ഏപ്രിൽ മുതൽ ഒക്ടോബർ വരെയുള്ള കാലത്ത് ഇവർ കൂട്ടായിനടത്തിയ തട്ടിപ്പിന്റെ പേരിലാണ് കേസെടുത്തത്. ചെന്നൈയിലുള്ള വൈഎംസിഎ കോളേജ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ എന്ന സ്ഥാപനത്തിന്റെ ഫണ്ടാണ് ഇക്കൂട്ടർ തട്ടിയെടുത്തത്. വിദ്യാർഥികളിൽ നിന്ന് ഫീസ് ഇനത്തിൽ വാങ്ങിയ പണം ബാങ്കിലടയ്ക്കാതെ ഇവർ അപഹരിച്ചു എന്നാണ് കേസ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top