മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് അന്തരിച്ചു; അന്ത്യം ഡല്‍ഹി എയിംസില്‍

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് അന്തരിച്ചു. ഡല്‍ഹി എയിംസില്‍ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. രാത്രി എട്ടു മണിയോടു കൂടി അദ്ദേഹം ഡല്‍ഹിയിലെ വസതിയില്‍ കുഴഞ്ഞു വീഴുകയായിരുന്നു. തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാൻ കഴിഞ്ഞില്ല. 92 വയസായിരുന്നു. തുടര്‍ച്ചയായി രണ്ടു തവണ ഇന്ത്യന്‍ പ്രധാനമന്ത്രിയുമായിരുന്നു. 33 വര്‍ഷം രാജ്യസഭാംഗമായിരുന്നു.

ഉദാരവല്‍ക്കരണത്തിന്റെ ഉപജ്ഞാതാവായ സാമ്പത്തിക ശാസ്ത്രജ്ഞന്‍ കൂടിയാണ് മന്‍മോഹന്‍ സിങ്. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍, രാജ്യാന്തര നാണ്യനിധിയുടെ ഇന്ത്യയിലെ ഡയറക്ടര്‍, ആസൂത്രണ കമ്മിഷന്‍ ഉപാധ്യക്ഷന്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ച് ശേഷമാണ് രാഷ്ട്രീയത്തിലേക്കുളള കടന്നു വരവ്.

നരസിംഹ റാവു മന്ത്രിസഭയില്‍ ധനമന്ത്രിയായും, രാജ്യസഭാ പ്രതിപക്ഷ നേതാവായും, യുജിസി അധ്യക്ഷ പദവിയിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1987ല്‍ രാജ്യം അദ്ദേഹത്തെ പത്മവിഭൂഷണ്‍ നല്‍കി ആദരിച്ചിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top