അന്തരിച്ച അമേരിക്കൻ മുന്‍ പ്രസിഡൻ്റിൻ്റെ പേരിൽ ഇന്ത്യയിൽ ഗ്രാമം; ദൗലത്പൂർ നസിറാബാദ് ‘കാർട്ടര്‍പുരി’ ആയത് ഇങ്ങനെ…
നൂറാം വയസിൽ അന്തരിച്ച അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ജിമ്മി കാര്‍ട്ടറിൻ്റെ പേരിൽ ഇന്ത്യയിൽ ഒരു ഗ്രാമം. മുമ്പ് ദൗലത്പൂർ നസിറാബാദ് എന്നറിയപ്പെട്ടിരുന്ന ഹരിയാനയിലെ ഈ ഗ്രാമം ഇപ്പോൾ കാർട്ടര്‍പുരി എന്നാണ് അറിയപ്പെടുന്നത്. 1978ലെ ജിമ്മി കാര്‍ട്ടറിന്‍റെ ഇന്ത്യാ സന്ദർശനത്തിന് ശേഷമാണ് ഗ്രാമത്തിൻ്റെ പേര് മാറ്റിയത്.
ഒരു തവണ മാത്രമാണ് കാർട്ടർ ഇന്ത്യ സന്ദർശിക്കുന്നത്. അടിയന്തരാവസ്ഥക്ക് ശേഷം ഇന്ത്യ സന്ദർശിച്ച ആദ്യത്തെ അമേരിക്കൻ പ്രസിഡൻ്റാണ് അദ്ദേഹം.
അന്നത്തെ പ്രധാനമന്ത്രി മൊറാർജി ദേശായിയുടെ നിർദ്ദേശപ്രകാരമാണ് ഗ്രാമത്തിന്‍റെ പേര് പുനർനാമരണം ചെയ്തത്. 1978 ജനുവരി മൂന്നിനായിരുന്നു കാർട്ടർ, ഗ്രാമം സന്ദർശിച്ചത്. സാമ്പത്തിക സഹായങ്ങളും ടിവി സെറ്റുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങളും അദ്ദേഹം ഗാമത്തിന് നൽകി. 1960കളിൽ പീസ് കോർപ്‌സിലെ അംഗമെന്ന നിലയിൽ കാർട്ടറിന്‍റെ അമ്മയും ഇതേ ഗ്രാമം സന്ദർശിച്ചിരുന്നു. അവർ പറഞ്ഞാണ് കാർട്ടർ ഗ്രാമത്തെപ്പറ്റി അറിയുന്നത്.
അതേസമയം ഡമോക്രാറ്റിക് പാർട്ടി നേതാവും നൊബേല്‍ ജേതാവുമായ ജിമ്മി കാര്‍ട്ടര്‍ ഇന്ന് ജോര്‍ജിയയിലെ വസതിയിൽ വച്ചാണ് അന്തരിച്ചത്. 1977 മുതല്‍ 1981 വരെയുള്ള കാലയവിലാണ് പ്രസിഡൻ്റ് പദവിയിലുണ്ടായിരുന്നത്. അമേരിക്കയുടെ 39–ാം പ്രസിഡൻ്റായിരുന്നു അദ്ദേഹം. ജനാധിപത്യം വളര്‍ത്താനും മനുഷ്യാവകാശം ഉറപ്പുവരുത്താനും ലോകവ്യാപകമായി അദ്ദേഹം നല്‍കിയ സംഭാവനകള്‍ക്ക് 2002ല്‍ സമാധാനത്തിനുള്ള നോബേല്‍ സമ്മാനം ലഭിച്ചു. നൂറു വയസ് വരെ ജീവിച്ച ആദ്യത്തെ അമേരിക്കന്‍ പ്രസിഡന്റാണ് കാര്‍ട്ടര്‍.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here