വടകര മുൻ എംഎൽഎ എംകെ പ്രേംനാഥ് അന്തരിച്ചു
കോഴിക്കോട്: വടകര മുൻ എംഎൽഎയും എൽജിഡി സംസ്ഥാന വൈസ് പ്രസിഡണ്ടുമായ എം കെ പ്രേംനാഥ് (74) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെയോടെ ആയിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് ഒരാഴ്ചയായി ചികിത്സയിലായിരുന്നു. വടകര ചോമ്പാല തട്ടോളിക്കര സ്വദേശിയായ ഇദ്ദേഹമായിരുന്നു 2016 – 2017 കാലയളവിൽ നിയമസഭയിൽ വടകര മണ്ഡലത്തെ പ്രതിനിധീകരിച്ചത്.
സോഷ്യലിസ്റ്റ് വിദ്യാർഥി സംഘട നയായ ഐഎസ്ഒ യുടെ പ്രവർത്തകനായാണ് അദ്ദേഹം രാഷ്ട്രീയജീവിതം തുടങ്ങിയത്. പിന്നീട് ഐഎസ്ഒയുടെ സംസ്ഥാന പ്രസിഡൻറായി. അടിയന്തരാവസ്ഥക്കാലത്ത് പൊലീസ് മർദനത്തിന് വിധേയനായിട്ടുണ്ട്. യുവജനതാദളിന്റെ സംസ്ഥാന വൈസ് പ്രസിഡൻറ്, സെക്രട്ടറി, ദേശീയ കമ്മിറ്റി അംഗം, യുവജനത സംസ്ഥാന ആക്ടിങ് പ്രസിഡൻറ്, ജനതാദളിന്റെ സംസ്ഥാന ജനറൽ സെക്രട്ടറി, വടകര റൂറൽ ബാങ്കിന്റെ പ്രസിഡൻറ്, തിരുവനന്തപുരം ചിത്ര എൻജിനീ യറിങ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഡയറക്ടർ തുടങ്ങി നിരവധി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here