ഫോര്‍ട്ട് കൊച്ചിയില്‍ യുവാവിനെ കടയില്‍ കയറി കുത്തിക്കൊന്ന പ്രതി അറസ്റ്റില്‍; കൊലപാതകം ലഹരി ചികിത്സയ്ക്ക് കൊണ്ടുപോയതിന്റെ വൈരാഗ്യത്തിലെന്ന് പൊലീസ്

കൊച്ചി: ഫോര്‍ട്ട് കൊച്ചിയില്‍ കടയുടമയെ കുത്തിക്കൊന്ന കേസിലെ പ്രതി അറസ്റ്റില്‍. കൊല്ലപ്പെട്ട ബിനോയി സ്റ്റാന്‍ലിന്റെ നാട്ടുകാരനായ അലനാണ് അറസ്റ്റിലായിരിക്കുന്നത്. ലഹരി ചികിത്സയ്ക്ക് കൊണ്ടുപോയതിന്റെ വൈരാഗ്യത്തിലാണ് കൊലപാതകമെന്ന് പൊലീസ് അറിയിച്ചു. ബിനോയി ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെത്തിയാണ് അലന്‍ കൊലപാതകം നടത്തിയത്. ഇതിന്റെ സിസിടിവ ദൃശ്യങ്ങളടക്കം പുറത്തു വന്നിരുന്നു.
ലഹരിക്ക് അടിമയായ അലനെ ബിനോയിയും ഭാര്യയും ഇടപെട്ട് സംസ്ഥാനത്തിന് പുറത്തുളള ഒരു ചികിത്സാ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സ കഴിഞ്ഞ് തിരികെയെത്തിയതു മുതല്‍ അലനും ബിനോയിയും തമ്മില്‍ പലവട്ടം തര്‍ക്കമുണ്ടായി. ബിനോയിയെ കൊല്ലുമെന്ന് അലന്‍ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
ഇന്നലെ കടയിലെത്തി ബിനോയിയുമായി അലന്‍ തര്‍ക്കിച്ചിരുന്നു. ഏറെ നേരത്തെ തര്‍ക്കത്തിന് ശേഷമാണ് പാന്റിനുളളില്‍ ഒളിപ്പിച്ച കത്തി ഉപയോഗിച്ച് ആക്രമിച്ചത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here