ഫോർട്ട് കൊച്ചിയിൽ യുവാവ് കുത്തേറ്റു മരിച്ചു; കൊലപ്പെടുത്തിയത് ജോലി ചെയ്യുന്ന കടയിലിട്ട്; 20 തവണ കുത്തി; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
കൊച്ചി: ഫോർട്ട് കൊച്ചിയിൽ യുവാവ് കുത്തേറ്റു മരിച്ച നിലയിൽ. ഫോര്‍ട്ട് കൊച്ചി സ്വദേശി ബിനോയ് സ്റ്റാൻലിയാണ് മരിച്ചത്. ബിനോയ് ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെത്തിയാണ് കൊലപാതകം നടത്തിയത്.
20 തവണ കുത്തേറ്റിട്ടുണ്ട്. ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. അലൻ എന്നയാളാണ് കുത്തിയതെന്നാണ് പൊലീസിനു ലഭിക്കുന്ന വിവരം. “സ്റ്റാഫ് രക്തത്തില്‍ കുളിച്ചുകിടക്കുകയാണെന്ന് ഫോണ്‍കോള്‍ വന്നു. കടയിലെത്തി പരിശോധിച്ചപ്പോള്‍ ബിനോയ് മരിച്ചിരുന്നു. തുടര്‍ന്ന് പോലീസ് സ്‌റ്റേഷനില്‍ അറിയിക്കുകയായിരുന്നു.” – കട ഉടമ പറയുന്നു.
ബിനോയിയെ കൊല്ലും എന്ന് അലൻ ഭീഷണിപ്പെടുത്തിയിരുന്നതായി പൊലീസിനു വിവരം ലഭിച്ചു. ബിനോയ് കൂട്ടുകാരോട് ഈ കാര്യം പറഞ്ഞിരുന്നു. അലനെ പോലീസ് അന്വേഷിക്കുകയാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here