കാസർകോട് സ്കൂൾ ബസും ഓട്ടോയും കൂട്ടിയിച്ച് 4 മരണം

കാസർകോട്: ബദിയഡുക്ക പള്ളത്തടുക്കയിലുണ്ടായ അപകടത്തിൽ 4 മരണം. സ്കൂൾബസും ഓട്ടോറിക്ഷായും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഓട്ടോയിൽ ഉണ്ടായിരുന്ന മൊഗ്രാൽ പുത്തൂർ എരിയാൽ സ്വദേശികളായ നാലുപേരാണ് മരിച്ചത്. സ്‌കൂള്‍ ബസ് കുട്ടികളെ ഇറക്കി മടങ്ങി വരുമ്പോഴാണ് അപകടമുണ്ടായത്. മൂന്ന് പേര്‍ അപകട സ്ഥലത്തുവച്ചും ഒരാള്‍ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടയിലുമാണ് മരിച്ചത്.

ഇട റോഡില്‍ നിന്ന് പ്രധാന റോഡിലേക്ക് കയറി വന്ന ഓട്ടോ സ്‌കൂള്‍ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽഓട്ടോറിക്ഷ പൂര്‍ണമായി തകര്‍ന്നു. ഗുരുതരമായി പരിക്കേറ്റ ഒരാളെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top