കടബാധ്യത: ഒരു കുടുംബത്തിലെ രണ്ടു കുട്ടികള്‍ ഉള്‍പ്പടെ നാലുപേര്‍ മരിച്ച നിലയില്‍
September 12, 2023 11:28 AM

എറണാകുളം: ഒരു കുടുംബത്തിലെ നാലു പേരെ ഇന്ന് രാവിലെ മരിച്ച നിലയില്‍ കണ്ടെത്തി. കടമക്കുടി സ്വദേശി നിജോ, ഭാര്യ ശില്‍പ, മക്കളായ ഏയ്ഞ്ചൽ, ആരോണ്‍ എന്നിവരാണ് മരിച്ചത്. കുട്ടികളെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ ശേഷം ദമ്പതികള്‍ തൂങ്ങി മരിച്ചനിലയിലാണ് കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.
നിജോ കടബാധ്യതയിലായിരുന്നെന്ന് സമീപവാസികള്‍ പറയുന്നു. നിജോയുടെ അമ്മയാണ് ഇന്ന് രാവിലെ ഇവരെ മരിച്ച നിലയില്‍ കണ്ടത്. അമ്മയും സഹോദരന്റെ കുടുംബത്തോടൊപ്പമാണ് നിജോയും കുടുംബവും താമസിച്ചത്.
നിര്‍മ്മാണ തൊഴിലാളിയാണ് നിജോ. വിദേശത്ത് ജോലി ചെയ്തിരുന്ന ശില്പ കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പാണ് നാട്ടിലെത്തിയത്. മൃതദേഹങ്ങള്‍ പറവൂര്‍ താലുക്ക് ആശുപത്രിയിലേക്ക് മാറ്റി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here