പള്ളിപ്പെരുന്നാള്‍ ആഘോഷിക്കാനെത്തിയ പെണ്‍കുട്ടികള്‍ റിസർവോയറിൽ വീണു; നാല് കുട്ടികളെ രക്ഷപ്പെടുത്തിയത് നാട്ടുകാര്‍

പീച്ചി ഡാം റിസർവോയറിൽ കുളിക്കാനിറങ്ങിയ നാല് പെണ്‍കുട്ടികള്‍ അപകടത്തിൽപ്പെട്ടു. ബഹളം കേട്ടെത്തിയ നാട്ടുകാർ എല്ലാവരേയും രക്ഷപ്പെടുത്തി. ഒരാളുടെ നില അതീവ ഗുരുതരമായും മൂന്ന് പേരുടെ നില ഗുരുതരമായും തുടരുകയാണ്. ഇവർ കാൽവഴുതി വെള്ളത്തിൽ വീഴുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.
കുട്ടികള്‍ തൃശൂർ ജൂബിലി മിഷന്‍ ആശുപത്രിയിൽ ചികിത്സയിലാണ്. പതിനാറുകാരികളായ നിമ, അലീന, ആൻഗ്രേസ്, എറിൻ എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് മൂന്നരയോടെയാണ് സംഭവം. പള്ളിപ്പെരുന്നാളിൻ്റെ ഭാഗമായി സുഹൃത്തിൻ്റെ വീട്ടിലെത്തിയ കുട്ടികളാണ് അപകടത്തിൽപ്പെട്ടത്.
കുട്ടികളുടെ നിലവിളി കേട്ടതിനെ തുടർന്നാണ് നാട്ടുകാർ സ്ഥലത്തെത്തിയത്. ഇവർ ഇറങ്ങിയ ഭാഗത്തുള്ള കയത്തിൽ വീണതാണ് അപകടകാരണമായത് എന്നാണ് പ്രദേശവാസികൾ പറയുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here