ഏറ്റവും മികച്ച ഇന്ത്യൻ വിഭവങ്ങളുടെ ലിസ്റ്റ് പുറത്ത് വിട്ട് ടേസ്റ്റ് അറ്റ്ലസ്; രുചികൊണ്ട് ലോകം കീഴടക്കിയ നമ്മുടെ സ്വന്തം ഭക്ഷണങ്ങള്‍ ഇതാ…
ലോകത്തിലെ ഏറ്റവും മികച്ച 100 വിഭവങ്ങളുടെ പട്ടികയിൽ നാല് ഇന്ത്യൻ വിഭവങ്ങൾ. ജനപ്രിയ ഭക്ഷണ, യാത്രാ ഗൈഡായ ടേസ്റ്റ് അറ്റ്ലസ് (Taste Atlas) അതിൻ്റെ 2024/25 വർഷത്തെ വേൾഡ് ഫുഡ് അവാർഡുകൾ പ്രഖ്യാപിച്ചപ്പോഴാണ് ഇന്ത്യൻ ഭക്ഷണങ്ങൾ ലിസ്റ്റിൽ ഇടം പിടിച്ചിരിക്കുന്നത്. വിവിധ പാചകരീതികളിൽ പന്ത്രണ്ടാം സ്ഥാനത്താണ് ഇന്ത്യൻ രീതി.
മുർഗ് മഖാനിയാണ് (ബട്ടർ ചിക്കൻ) ലോകത്ത് ഏറ്റവും അധികം ആളുകൾ ഇഷ്ടപ്പെടുന്ന ഇന്ത്യൻ വിഭവം. ആഗോളതലത്തിൽ 29-ാം സ്ഥാനത്താണ് ബട്ടൻ ചിക്കൻ. പട്ടികയിൽ 31-ാം സ്ഥാനത്തുള്ളഹൈദരാബാദി ബിരിയാണിയാണ് രണ്ടാമത്. ചിക്കൻ 65, കീമ എന്നിവ യഥാക്രമം 97-ാം സ്ഥാനത്തും 100-ാം സ്ഥാനത്തും എത്തി. അമൃത്സരി കുൽച്ച, ബട്ടർ ഗാർലിക് നാൻ എന്നീ വിഭവങ്ങളും ആദ്യ നൂറില്‍ എത്തിയില്ലെങ്കിലും മികച്ച അഭിപ്രായം നേടി.
പന്നിയിറച്ചി ഉപയോഗിച്ച്ഉണ്ടാക്കുന്ന കൊളംബിയൻ വിഭവമായ ലെക്കോണയാണ് ഒന്നാം സ്ഥാനത്ത്. ഇറ്റലിയുടെ പിസ നപോളറ്റാന, ബ്രസീലിൻ്റെ പികാന, അൾജീരിയയുടെ റെച്ച, തായ്ലൻഡിൻ്റെ ഫാനേങ് കറി, അർജൻ്റീനയുടെ അസാഡോ, തുർക്കിയുടെ കോക്കർട്മെ കബാബ്, ഇന്തോനേഷ്യയുടെ റവോൺ, തുർക്കിയുടെ കാഗ് കബാബ്, എത്യോപ്യയുടെ ടിബ്സ് എന്നിവയാണ് യഥാക്രമം ആദ്യ രണ്ട് മുതൽ പത്ത് സ്ഥാനങ്ങളിൽ.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here