പളളി സർവേക്കിടയിൽ മുസ്ലിം യുവാക്കളെ വെടിവച്ചു കൊന്നതാര് !! നിഗൂഢത നിറച്ച് ഷാഹി ജുമാ മസ്ജിദ് സംഘർഷം

ഉത്തർപ്രദേശിലെ സംഭാലിൽ പള്ളിയിൽ നടത്തിയ സർവേയെ ചൊല്ലിയുണ്ടായ സംഘർഷം തുടരുന്നു. മുഗൾ ഭരണ കാലഘട്ടത്തിൽ നിർമിമ്മ ഷാഹി ജുമാ മസ്ജിദിൽ ജില്ലാ കോടതി ഉത്തരവ് പ്രകാരം സർവേ നടത്തുന്നതിന് ഇടയിലാണ് അക്രമമുണ്ടായത്. പോലീസുമായി ഉണ്ടായ സംഘർഷത്തിൽ നാല് മുസ്ലിം യുവാക്കൾ മരിച്ചിരുന്നു. നൗമാൻ, ബിലാൽ, നൈം, മുഹമ്മദ് കൈഫ് എന്നിവരാണ് മരിച്ചത്.

ഇവരിൽ രണ്ട് പേർ നാടൻ തോക്കിൽ നിന്നുള്ള വെടിയുണ്ട ഏറ്റാണ് മരിച്ചതെന്ന് പോലീസ് പറയുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്ന ശേഷം മാത്രമേ സ്ഥിരീകരിക്കാനാവൂ എന്നും അവർ ചൂണ്ടിക്കാട്ടി. പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. ഇന്നലെ രാത്രിയിലും പ്രേദേശത്ത് അക്രമമുണ്ടായി.

സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ സ്കൂളുകൾക്ക് സർക്കാർ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രദേശത്ത് ഇൻ്റർനെറ്റും അധികൃതർ വിച്ഛേദിച്ചു. സംഘർഷത്തിൽ 20 ഓളം പോലീസുകാർക്കും പരിക്കേറ്റു. തലയ്ക്ക് പരിക്കേറ്റ ഒരു കോൺസ്റ്റബിൾ ഗുരുതരാവസ്ഥയിലാണെന്നാണ് വിവരം. അക്രമിസംഘം വെടിവയ്ക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. ഒരു പോലീസുകാരന് കാട്ടിൽ വെടിയേറ്റതായും അറിയിച്ചു. രണ്ട് സ്ത്രീകൾ ഉൾപ്പെടെ ഇരുപത്തിയൊന്ന് പേരെ കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

Also Read : പ്രവാചകൻ മുഹമ്മദ് നബിയെ അപമാനിച്ച പൂജാരിയുടെ പരാമര്‍ശത്തില്‍ പ്രതികരിച്ച് യോഗി; വലിയ വില നൽകേണ്ടി വരുമെന്ന് പ്രതിഷേധക്കാർക്ക് താക്കീത്

അക്രമത്തിൽ പ്രതിപക്ഷ പാർട്ടികൾ പോലീസിനെയും സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻ്റെയും ബിജെപി-ആർഎസ്എസിൻ്റെയും ആസൂത്രിതമായ ഗൂഢാലോചനയുടെ ഭയാനകമായ ഫലമാണിതെന്ന് കോൺഗ്രസ് ആരോപിച്ചു. പ്രതിഷേധക്കാർക്ക് നേരെ പോലീസ് നേരിട്ട് വെടിയുതിർക്കുകയാണെന്നും കൂട്ടിച്ചേർത്തു. സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും കുറ്റപ്പെടുത്തലുമായി രംഗത്തെത്തി. ബിജെപി സർക്കാർ തിരഞ്ഞെടുപ്പ് ക്രമക്കേടുകളിൽ നിന്നും നിന്ന് ശ്രദ്ധ തിരിക്കാൻ അക്രമം സംഘടിപ്പിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

Also Read: മുസ്ലിങ്ങളോട് യോഗി സർക്കാർ ക്രൂരത കാട്ടുന്നുവെന്ന് പരാതി; പെരുവഴിയിലായത് 80 ന്യൂനപക്ഷ കുടുംബങ്ങൾ

ശ്രീ ഹരി മന്ദിർ തകർത്ത് അതിന് മുകളിലാണ് മസ്ജിദ് നിര്‍മിച്ചതെന്ന അവകാശവാദവുമായി വിഷ്ണു ജെയിൻ എന്ന അഭിഭാഷകൻ കോടതിയെ സമീപിച്ചതിനെ തുടർന്നാണ് സർവേക്ക് ഉത്തരവിട്ടത്.സർവേക്കായി ഉദ്യോഗസ്ഥരും പോലീസും എത്തുമ്പോഴാണ് അക്രമമുണ്ടായത്. പോലീസിന് നേരെ കല്ലെറിയുകയും വാഹനങ്ങൾ കത്തിക്കുകയും ചെയ്തതോടെയാണ് സംഘർഷം ആരംഭിക്കുന്നത്. ജനങ്ങളെ പിരിച്ചുവിടാൻ പോലീസ് ലാത്തിചാർജും കണ്ണീർവാതകവും പ്രയോഗിക്കുകയായിരുന്നു.

Also Read: പള്ളി സർവേക്കിടയിലെ സംഘർഷത്തിൽ മുസ്ലിം യുവാക്കൾ കൊല്ലപ്പെട്ടു; നടന്നത് ക്ഷേത്രത്തിൻ്റെ അവശിഷ്ടം കണ്ടെത്താനുള്ള രണ്ടാം ഘട്ട പരിശോധന

അതേസമയം അക്രമങ്ങൾക്കിടയിലും ഉദ്യോഗസ്ഥർ മുൻകൂട്ടി നിശ്ചയിച്ച പ്രകാരം സർവേ പൂർത്തിയാക്കി. കോടതിയുടെ നിർദ്ദേശപ്രകാരം വീഡിയോഗ്രാഫിയും ഫോട്ടോഗ്രാഫിയും ഉപയോഗിച്ച് സർവേ സംഘം സ്ഥലത്ത് വിശദമായ പരിശോധന നടത്തിയതായി ഹർജിക്കാരനായ അഭിഭാഷകൻ വിഷ്ണു ശങ്കർ ജെയിൻ പറഞ്ഞു. മസ്ജിദ് ഒരു ഹിന്ദു ക്ഷേത്രമാണെന്ന് തെളിയിക്കുന്ന നിരവധി അടയാളങ്ങളും ചിഹ്നങ്ങളും മസ്ജിദില്‍ ഉണ്ടെന്നും ഇത് കണക്കിലെടുത്ത് സര്‍വേ നടത്തണമെന്നുമായിരുന്നു അഭിഭാഷകന്റെ ആവശ്യം. രണ്ടാം ഘട്ട സർവേയാണ് ഇന്ന് നടന്നത്. നവംബര്‍ 19ന് സംഭാലില്‍ ലോക്കല്‍ പൊലീസിന്റെയും മസ്ജിദ് മാനേജ്‌മെന്റിന്റെയും സാന്നിധ്യത്തില്‍ സമാനമായ സര്‍വേ നടന്നിരുന്നു. ഈ പരിശോധനയില്‍ ക്ഷേത്രത്തോട് സാമ്യമുള്ള ചിഹ്നങ്ങളോ വസ്തുക്കളോ കണ്ടെത്തിയിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top