മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കഞ്ചാവ് എത്തിച്ച് വീട്ടില്‍ വില്പന; നാല് പ്രതികള്‍ക്ക് 10 വര്‍ഷം കഠിനതടവ്; ശിക്ഷ വിധിച്ച് എൻഡിപിഎസ് കോടതി

കോഴിക്കോട്: വീട്ടില്‍ കഞ്ചാവ് വില്പന നടത്തിയ നാല് പ്രതികളെ 10 വര്‍ഷം കഠിനതടവിന് ശിക്ഷിച്ച് കോടതി. പ്രതികളായ കാസര്‍കോട്, കണ്ണൂര്‍ സ്വദേശികള്‍ക്ക് ഒരു ലക്ഷം രൂപ വീതം പിഴയും വിധിച്ചു. വടകര എൻഡിപിഎസ് കോടതി ജഡ്ജി വിപിഎം സുരേഷ് ബാബുവാണ് ശിക്ഷ വിധിച്ചത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കഞ്ചാവ് കൊണ്ടുവന്ന് വീട്ടില്‍ വില്പന നടത്തിയതിനാണ് കേസ്.

രണ്ട് വര്‍ഷം മുന്‍പാണ് ഈ കേസിലെ ഒന്നാംപ്രതി ഷിഗിലിന്‍റെ എടച്ചൊവ്വയിലെ വീട്ടില്‍ നിന്ന് 60 കിലോ കഞ്ചാവ് പിടിച്ചെടുത്തത്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കഞ്ചാവ് എത്തിച്ച് കണ്ണൂരിലെ വിവിധ സംഘങ്ങള്‍ക്ക് മറിച്ചുവില്‍ക്കുകയായിരുന്നു. സംഭവത്തില്‍ ഉളിക്കൽ സ്വദേശി ഇ.റോയ്, കക്കാട് സ്വദേശി എ.നാസർ, കാസർകോട് സ്വദേശി എം.ഇബ്രാഹിം എന്നിവരും പ്രതികളാണ്. പിഴ അടച്ചില്ലെങ്കില്‍ 6 മാസം കൂടി കഠിനതടവ് അനുഭവിക്കേണ്ടി വരുമെന്നും ഉത്തരവില്‍ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top