കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമ ബത്തയിൽ നാല് ശതമാനം വർധന; ഒന്നും കിട്ടാതെ സംസ്ഥാന സർക്കാർ ജീവനക്കാർ
ഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമ ബത്തയിൽ (ഡി.എ) വർധന. നാല് ശതമാനമാണ് വർധിപ്പിച്ചത്. ജീവനക്കാർക്കും പെൻഷൻകാർക്കും ആനുകൂല്യം ലഭിക്കും. ഇതോടെ നിലവിലെ 42 ശതമാനം എന്നത് 46 ശതമാനമായി വർധിക്കും. ഇക്കഴിഞ്ഞ ജൂലൈ ഒന്നുമുതൽ മുൻകാല പ്രാബല്യത്തോടെയാണ് വർധന.
48 ലക്ഷത്തോളം വരുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്കും 68 ലക്ഷത്തോളം വരുന്ന പെൻഷൻകാർക്കുമാണ് ഇതിന്റെ ഗുണഫലം ലഭിക്കുന്നത്. ഏഴാമത് കേന്ദ്ര പേ കമ്മീഷന്റെ നിർദേശപ്രകാരമാണ് തീരുമാനം. കഴിഞ്ഞ മാർച്ചിലാണ് അവസാനം ക്ഷാമ ബത്ത വർധിപ്പിച്ചത്.
എന്നാൽ 25 ശതമാനം ഡി.എയ്ക്ക് അർഹതയുള്ള സംസ്ഥാന സർക്കാർ ജീവനക്കാർക്ക് 2020 ജൂലൈയിൽ പ്രാബല്യത്തിൽ വന്ന ഏഴ് ശതമാനം മാത്രമാണ് നിലവിൽ ലഭിക്കുന്നത്. കൂടാതെ ശമ്പളപരിഷ്കരണം, ക്ഷാമബത്ത എന്നിവയുടെ കുടിശിക ഇനത്തിൽ 40000 കോടിയോളം രൂപയാണ് കേരള സർക്കാർ നൽകാനുള്ളത്. 2021 ജനുവരി മുതൽ ക്ഷാമബത്തയിൽ മാത്രം 18 ശതമാനമാണ് കുടിശിക. ഇത് സംസ്ഥാന സർക്കാർ ജീവനക്കാരെയും പെൻഷൻകാരെയും പ്രതിസന്ധിയിൽ എത്തിച്ചിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here