ഡാം റിസർവോയറിൽ വീണ പെൺകുട്ടികളിൽ ഒരാൾ മരിച്ചു; മറ്റുള്ളവരുടെ നില ഗുരുതരമായി തുടരുന്നു

പീച്ചി ഡാം റിസർവോയറിൽ വീണ നാല് വിദ്യാർത്ഥിനികളിൽ ഒരാൾ മരിച്ചു. പട്ടിക്കാട് സ്വദേശി അലീനയാണ് (16) മരിച്ചത്. തൃശൂർ ജൂബിലി മിഷന് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. തൃശൂർ സെൻ്റ് ക്ലയേഴ്‌സ് സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

മറ്റ് മൂന്ന് പേരും വെൻ്റിലേറ്ററിൽ തുടരുകയാണ്. പീച്ചി സ്വദേശിനികളായ നിമ, അലീന, ആൻഗ്രേസ്, എറിൻ എന്നിവരാണ് അപകടത്തിൽപ്പെട്ടത്. നിമയുടെ വീട്ടിൽ പള്ളി പെരുന്നാൾ ആഘോഷിക്കുന്നതിനായാണ് കുട്ടികൾ എത്തിയത്.

ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് അപകടമുണ്ടായത്. ഡാമിലേക്ക് വീണ നാല് പേരെയും നിലവിളികേട്ട് ഓടിയെത്തിയ പ്രദേശവാസികൾ രക്ഷപ്പെടുത്തി ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കുട്ടികൾ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top