കോളിവുഡിൽ നാലു താരങ്ങൾക്ക് വിലക്ക്, ചിമ്പുവിനും ധനുഷിനും പുതിയ സിനിമകൾ ഇല്ല

ചെന്നൈ: തമിഴ് സിനിമയിലെ നാലു താരങ്ങൾക് നിർമാതാക്കളുടെ സംഘടന വിലക്കേർപ്പെടുത്തി. ധനുഷ്, ചിമ്പു, വിശാൽ, അഥർവ എന്നിവർക്കാണ് വിലക്ക്. ഇന്നലെ ചേർന്ന തമിഴ് പ്രൊഡ്യൂസേഴ്സ് കൗൺസിൽ യോഗത്തിലാണ് തീരുമാനം.

കരാർ ലംഘനം മുതൽ പണം തട്ടിപ്പ് വരെയാണ് നാലു പേർക്കും എതിരെ ഉള്ള കുറ്റങ്ങൾ. മൈക്കിൾ രായപ്പന്റെ ചിത്രത്തിൽ 60 ദിവസത്തെ കാൾ ഷീറ്റ് നൽകിയെങ്കിലും 27 ദിവസം മാത്രമാണ് ചിമ്പു അഭിനയിച്ചത്. നിർമാതാക്കളുടെ സംഘടനയിൽ പ്രസിഡന്റായിരിക്കെ പണം കൈകാര്യം ചെയ്തതിൽ വന്ന വീഴ്ചയാണു വിശാലിനു വിനയായത്. ‘പൊല്ലാതവൻ’ എന്ന ചിത്രം 80 ശതമാനം ചിത്രീകരണം പൂർത്തിയായ ഘട്ടത്തിൽ ഷൂട്ടിങ്ങിന് എത്താതെ നിർമാതാവിന് നഷ്ടമുണ്ടാക്കിയതിനാണ് ധനുഷിനെതിരെ നടപടിയെടുതത്ത്. നിർമാതാവ് മതിയഴകൻ നൽകിയ പരാതിയിലാണ് അഥർവയെ വിലക്കിയത്.

വിലക്കേർപ്പെടുത്തിയ നടന്മാർക്ക് കോളിവുഡിൽ ഒരു ചിത്രത്തിലും തൽക്കാലം അഭിനയിക്കാൻ കഴിയില്ല. പുതിയ ചിത്രങ്ങളിൽ കരാർ ഒപ്പിടുന്നതിനു മുൻപ് നിർമാതാക്കളുടെ സംഘടനയുമായുള്ള തർക്കം തീർക്കണമെന്നും നിർദ്ദേശമുണ്ട്.
വിലക്കിനെ കുറിച്ച് നാലുപേരും ഇതുവരെ പ്രതികരിച്ചിട്ടില്ല. അഭിനേതാക്കളുടെ ഉത്തരവാദിത്വമില്ലായിമയും കരാർ ലംഘനവും തമിഴ് സിനിമയിൽ പതിവായിരിക്കുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top