തൃശ്ശൂർ കൈനൂർ ചിറയിൽ നാലു വിദ്യാർത്ഥികൾ മുങ്ങി മരിച്ചു
October 16, 2023 4:50 PM

തൃശ്ശൂർ; തൃശ്ശൂർ കൈനൂർ ചിറയിൽ നാലു വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. ഉച്ചയ്ക് രണ്ടരയോടെയാണ് സംഭവം. കുളിക്കാനിറങ്ങിയ വിദ്യാർത്ഥികളാണ് മരിച്ചത്. അർജുൻ അലോഷ്യസ്, നിവേദ് കൃഷ്ണ, സിയാദ് ഹുസൈൻ , അഭി ജോൺ എന്നിവരാണ് മരിച്ചത്. വിദ്യാർത്ഥികളിൽ ഒരാൾ എൽത്തുരുത്ത് സെന്റ് അലോഷ്യസ് കോളേജ് വിദ്യാർത്ഥിയും മറ്റു മൂന്ന് പേർ തൃശ്ശൂർ സെന്റ് തോമസ് കോളേജ് വിദ്യാർത്ഥികളുമാണ്. പോലീസെത്തി മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here