രശ്‌മിക മന്ദാനയുടെ നഗ്നവീഡിയോ ഉണ്ടാക്കിയ കേസില്‍ നാല് പേര്‍ കസ്റ്റഡിയിൽ; ഉറവിടം കണ്ടെത്താന്‍ കൂടുതല്‍ അന്വേഷണം
ഡൽഹി: നടി രശ്‌മിക മന്ദാനയുടെ ഡീപ്ഫെയ്ക് വീഡിയോ പ്രചരിപ്പിച്ച കേസിൽ ഡൽഹി പോലീസ് നാലുപേരെ കസ്റ്റഡിയിൽ എടുത്തതായി റിപ്പോർട്ട്. വീഡിയോ അപ്‌ലോഡ് ചെയ്തവരെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. വ്യാജ ഐഡി ഉപയോഗിച്ചാണ് ഇവർ സമൂഹമാധ്യമങ്ങളിൽ അക്കൗണ്ട് തുടങ്ങിയിരിക്കുന്നത്. ഇതിലൂടെയാണ് വീഡിയോ ഇന്റർനെറ്റിൽ അപ്‌ലോഡ് ചെയ്തത്. ഫേസ്ബുക്ക്, വാട്സ്ആപ്പ്, ഇൻസ്റ്റാഗ്രാം എന്നിവയുടെ ഉടമസ്ഥരായ ‘മെറ്റ’ കമ്പനി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നാലുപേരെ തിരിച്ചറിഞ്ഞത്. വീഡിയോ നിർമിച്ചവർക്കായി അന്വേഷണം തുടരുകയാണെന്ന് ഡൽഹി പോലീസ് അറിയിച്ചു.
ഇക്കഴിഞ്ഞ നവംബറിലാണ് രശ്മികയുടെ ഡീപ്ഫെയ്ക് വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്. ഇതിനെത്തുടർന്ന് നവംബർ 10ന് ഡൽഹി പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. ‘ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്’ ഉപയോഗിച്ചാണ് വീഡിയോ നിർമിച്ചതെന്ന് പോലീസ് തിരിച്ചറിഞ്ഞിരുന്നു. സംഭവത്തിൽ ഉടന്‍ നടപടി വേണമെന്നാവശ്യപ്പെട്ട് വനിതാ കമ്മീഷൻ പോലീസിന് നോട്ടീസും അയച്ചിരുന്നു. ഐടി ആക്ടിലെ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here