ജമ്മു കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; നാല് ഭീകരരെ സെെന്യം വധിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ നാല് പാക് ഭീകരർ കൊല്ലപ്പെട്ടു. സുരൻകോട്ട് ബെൽറ്റിലെ സിന്ധാര ടോപ്പ് ഏരിയയിൽ സൈന്യവും പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരരെ വധിച്ചത്. സംഭവസ്ഥലത്ത് നിന്ന് നാല് എകെ 47 തോക്കുകള്‍, രണ്ട് പിസ്റ്റളുകള്‍ ഉള്‍പ്പടെയുള്ള ആയുധങ്ങളും സെെന്യം പിടിച്ചെടുത്തു.

തിങ്കളാഴ്ച രാത്രി 11.30 ഓടെയാണ് സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടല്‍ ആരംഭിച്ചത്. സിന്ധാര ടോപ്പ് മേഖലയിൽ ഭീകരരുടെ സാന്നിധ്യമുള്ളതായുള്ള ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്നാണ് സൈന്യം തിരച്ചിൽ നടത്തിയത്. രാത്രിയോടെ പ്രദേശത്ത് ഡ്രോണ്‍ നിരീക്ഷണം നടത്തിയ ഇന്ത്യന്‍ സെെന്യം, ഇന്ന് പുലർച്ചെ 5 മണിയോടെ വെടിവെയ്പ്പ് പുനരാരംഭിക്കുകയായിരുന്നു. നാല് തീവ്രവാദികൾ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി ജമ്മു സോൺ അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് (എഡിജിപി) മുകേഷ് സിംഗ് സ്ഥിരീകരിച്ചു.

ഏപ്രിൽ 20, മെയ് 5 തീയതികളിൽ പൂഞ്ച്, രജൗരി ജില്ലകളിൽ നടന്ന രണ്ട് ആക്രമണങ്ങളിൽ 10 സൈനികർ കൊല്ലപ്പെട്ടിരുന്നു. പിന്നാലെ, ആക്രമണത്തിന്റെ 2.50 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ജയ്‌ഷെ മുഹമ്മദിന്റെ ഭാഗമായ പീപ്പിൾസ് ആന്റി ഫാസിസ്റ്റ് ഫ്രണ്ട് (പിഎഎഫ്എഫ്)ക്ലിപ്പ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടിരുന്നു. തുടർന്ന് ജൂൺ രണ്ടിന് രജൗരിയിലെ ദസൽ ഗുജ്‌റാനിൽ സുരക്ഷാ സേന ഒരു പാകിസ്ഥാൻ ഭീകരനെ ഏറ്റുമുട്ടലില്‍ വധിച്ചിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top