4വയസുകാരിയെ അമ്മാവന്‍ ബലാത്സംഗം ചെയ്ത് കൊന്ന് കുഴിച്ചുമൂടി; പ്രതിയെ കുടുക്കിയത് വീട്ടുകാരുടെ അന്വേഷണം

നാല് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ബന്ധു അറസ്റ്റിൽ. കുട്ടിയുടെ അമ്മാവനായ നാഗരാജുവാണ് (24) പിടിയിലായത്. ചോക്ലേറ്റ് നൽകി വയലിലേക്ക് കൊണ്ടുപോയിട്ടായിരുന്നു പീഡനം. ബലാത്സംഗത്തിനിടയിൽ കുട്ടി മരിച്ചതോടെ മൃതദേഹം സമീപത്തെ സർക്കാർ സ്കൂളിനരികിൽ കുഴിച്ചിടുകയായിരുന്നു.
പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണമാണ് പ്രതിയെ കുടുക്കാൻ കാരണം. കുട്ടി അവസാനമായി ഉണ്ടായിരുന്നത് നാഗരാജുവിന് ഒപ്പമായിരുന്നു എന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് ബന്ധുക്കൾ പോലീസിന് പരാതി നൽകുകയായിരുന്നു. ഉടൻതന്നെ ഉടൻ മിസ്സിംഗ് കേസ് രജിസ്റ്റർ ചെയ്ത് നാഗരാജുവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. നാഗരാജുവിനെയും കൂട്ടി പോലീസ് നടത്തിയ തിരച്ചിലിൽ ഇന്നലെ രാത്രി ഒൻപത് മണിയോടെ മൃതദേഹം പുറത്തെടുക്കുകയായിരുന്നു. കേസിൻ്റെ വേഗത്തിലുള്ള വിചാരണയ്ക്കായി ഫാസ്റ്റ് ട്രാക്ക് കോടതിയെ സമീപിക്കുമെന്ന് തിരുപ്പതി എസ്പി സുബ്ബരായുഡു പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here