Uncategorized

കളിത്തോക്ക് കാര്യമായി; നാല് മലയാളി യുവാക്കള്‍ തമിഴ്നാട്ടില്‍ പിടിയില്‍

ചെന്നൈ: ട്രെയിനില്‍ കളിത്തോക്കുമായി യാത്ര ചെയ്ത നാല് മലയാളി യുവാക്കള്‍ പിടിയില്‍. തോക്ക് യഥാര്‍ത്ഥമെന്ന് കരുതിയാണ് യാത്രക്കാര്‍ പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് കൊടൈക്കനാല്‍ റോഡ്‌ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഇരുപതംഗ പോലീസ് എത്തി പിടികൂടുകയായിരുന്നു. പാലക്കാട്- തിരുച്ചെണ്ടുര്‍ പാസഞ്ചര്‍ ട്രെയിനിലാണ് സംഭവം.

അറസ്റ്റിലായ നാല് യുവാക്കളും ടിക്കറ്റ് എടുക്കാതെയാണ് യാത്ര ചെയ്തത്. പോലീസ് വന്നപ്പോള്‍ യുവാക്കള്‍ സ്റ്റേഷനില്‍നിന്ന് രക്ഷപെടാന്‍ ശ്രമിച്ചതും സംശയം ഉയര്‍ത്തി. പോലീസ് ചോദ്യം ചെയ്തുവരികയാണ്. ഇവര്‍ കേരളത്തിലെ വടക്കന്‍ ജില്ലകളില്‍ നിന്നുള്ള യുവാക്കളാണ്. ഇവരുടെ നാട്ടില്‍ നിന്നുള്ള ചിത്രങ്ങള്‍ തിരിച്ചറിഞ്ഞ് കഴിഞ്ഞാല്‍ ടിക്കറ്റ്‌ എടുക്കാത്തതിനുള്ള പിഴ ഈടാക്കിയശേഷം പറഞ്ഞുവിടുമെന്നാണ് റെയില്‍വെയില്‍ നിന്നുള്ള വിവരം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top