അസീസി മാസിക മുന്‍ ചീഫ് എഡിറ്റർ ഫാ. സേവ്യർ വടക്കേക്കര അന്തരിച്ചു സംസ്കാര ശുശ്രൂഷകൾ നാളെ യുപിയിൽ

കപ്പൂച്ചിൻ സഭയുടെ മുഖപത്രമായിരുന്ന അസീസി മാസികയുടെ മുന്‍ ചീഫ് എഡിറ്ററും, ജീവന്‍ ബുക്‌സ് (ഭരണങ്ങാനം), മീഡിയ ഹൗസ് (ഡല്‍ഹി, കോഴിക്കോട്) എന്നിവയുടെ സ്ഥാപകനുമായ ഫാ. സേവ്യര്‍ വടക്കേക്കര കപ്പൂച്ചിന്‍ (72) നിര്യാതനായി.
ഏറെക്കാലമായി അന്ധത ബാധിച്ചിരുന്ന അദ്ദേഹം തൻ്റെ പരിമിതികളെ ചെറുത്തു തോൽപിച്ചാണ് നിര്‍ഭയമായി ഇന്ത്യന്‍ കത്തോലിക്കാ മാധ്യമ പ്രവര്‍ത്തകരുടെ മുൻനിരയിൽ ഇടംപിടിച്ചത്. 1981-1983 കാലഘട്ടത്തില്‍ അസീസി മാസികയുടെ മാനേജിംഗ് എഡിറ്ററും പിന്നീട് ചീഫ് എഡിറ്ററും ആയി. ഡല്‍ഹിയില്‍ നിന്നും പ്രസിദ്ധീകരിച്ച ഇന്‍ഡ്യന്‍ കറൻ്റ്സ് ഏറ്റെടുത്ത് വിജയത്തിലെത്തിച്ചു.
നാളെ (ചൊവ്വാഴ്ച) ഉത്തർ പ്രദേശ് ദാസ്‌ന, മസൂരിയിലെ ക്രിസ്തുരാജ ദൈവാലയത്തില്‍ സംസ്‌കാര ശുശ്രൂഷകൾ നടക്കും. തുടർന്ന് അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം മൃതദേഹം പഠനത്തിനായി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന് കൈമാറും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here