ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ ഹെലികോപ്റ്റര്‍ നിര്‍മ്മാണത്തിന് കരാര്‍; വഡോദരയിലെ ടാറ്റ – എയര്‍ബസ് പ്ലാന്റില്‍ നിന്നും ഹെലികോപ്റ്ററുകള്‍ പുറത്തിറക്കും
ന്യൂഡല്‍ഹി: ഫ്രാന്‍സിലെ വിമാന നിര്‍മ്മാണക്കമ്പനിയായ എയര്‍ ബസും ടാറ്റാ ഗ്രൂപ്പും ചേര്‍ന്ന് പാസഞ്ചര്‍ ഹെലികോപ്റ്റര്‍ നിര്‍മ്മിക്കാന്‍ ധാരണ. ഇത് സംബന്ധിച്ച ഉടമ്പടിയില്‍ ഒപ്പുവെച്ചെന്ന് വിദേശകാര്യ സെക്രട്ടറി വിനയ് കവാത്ര മാധ്യമങ്ങളോട് പറഞ്ഞു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണിന്റെ ഇന്ത്യാ സന്ദര്‍ശനവുമായി ബന്ധപ്പെട്ടാണ് കരാറില്‍ ഒപ്പുവെച്ചത്. ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിന പരേഡിലെ മുഖ്യാത്ഥിയായിരുന്നു ഫ്രഞ്ച് പ്രസിഡന്റ്.
ടാറ്റ ഗ്രൂപ്പും എയര്‍ ബസുമായി ചേര്‍ന്ന് സി- 295 യാത്രാ വിമാനങ്ങള്‍ നിര്‍മ്മിക്കാന്‍ രണ്ട് വര്‍ഷം മുമ്പ് ധാരണയിലെത്തിയിരുന്നു. ഗുജറാത്തിലെ വഡോദരയിലാണ് വിമാന നിര്‍മ്മാണ പ്ലാന്റിലാണ് യാത്രാ വിമാനം നിര്‍മ്മിക്കുന്നത്. 21935 കോടി രൂപ മുടക്കിയാണ് പ്ലാന്റ് നിര്‍മ്മിക്കുന്നത്. 2022 ഒക്ടോബറിലാണ് തറക്കല്ലിട്ടത്. 2026 ആദ്യം ഇവിടെ നിന്ന് C – 295 യാത്രാ വിമാനം പുറത്തു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതേ യൂണിറ്റില്‍ നിന്നാണ് H 125 സിംഗിള്‍ എഞ്ചിന്‍ ഹെലികോപ്റ്റര്‍ നിര്‍മ്മിക്കാനും തയ്യാറെടുക്കുന്നത്. യുദ്ധവിമാനങ്ങള്‍ നിര്‍മ്മിക്കാനും ഇരു രാജ്യങ്ങളും തമ്മില്‍ കരാറിലെത്താനും സാധ്യതയുണ്ടെന്നാണ് വിവരം.
ഒറ്റ എഞ്ചിന്‍ ഹെലികോപ്റ്ററുകള്‍ക്ക് രാജ്യത്ത് വന്‍ ഡിമാന്റ് ഉണ്ടെന്നാണ് വാണിജ്യ വൃത്തങ്ങള്‍ പറയുന്നത്. നിലവില്‍ 500 മുതല്‍ 600 ഹെലികോപ്റ്ററുകള്‍ വാങ്ങാന്‍ ആവശ്യക്കാരുണ്ടെന്നാണ് കരുതുന്നത്. കഴിഞ്ഞ വര്‍ഷമാണ് എയര്‍ ബസില്‍ നിന്ന് 250 യാത്രാ വിമാനങ്ങള്‍ വാങ്ങാന്‍ ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ കരാറിലെത്തിയത്. എയര്‍ ബസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വ്യാപാര കരാറിലാണ് എയര്‍ ഇന്ത്യ ഒപ്പുവെച്ചത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here