ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നില അതീവഗുരുതരം; വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു; പ്രാര്‍ത്ഥനയോടെ വിശ്വാസികള്‍

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. ഛര്‍ദിയെ തുടര്‍ന്നുള്ള ശ്വാസതടസ്സമാണ് മാര്‍പാപ്പയുടെ ആരോഗ്യനില വീണ്ടും മോശമാക്കിയത്. ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ചിരുന്നു. ഛര്‍ദി കൂടി ഉണ്ടായതോടെ ശ്വാസതടസം രൂക്ഷമാക്കി. ഇതോടെയാണ് മെക്കാനിക്കല്‍ വെന്റിലേഷനില്‍ പ്രവേശിപ്പച്ചത്.
അടുത്ത 48 മണിക്കൂര്‍ നിര്‍ണായകമാണെന്നാണ് മെഡിക്കല്‍ സംഘം അറിയിച്ചിരിക്കുന്നത്. ഫെബ്രുവരി 14നാണ് ശ്വാസതടസ്സത്തെ തുടര്‍ന്ന് മാര്‍പാപ്പയെ റോമിലെ ജമേലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയില്‍ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി ഉണ്ടായിരുന്നു. ഇതിനിടയിലാണ് ഛര്‍ദിയുണ്ടായത്.
ലോകത്തെ വിശ്വാസികള്‍ മാര്‍പാപ്പയുടെ ആരോഗ്യത്തിനായി പ്രാര്‍ത്ഥനയിലാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here