ലോൺ ആപ്പ് തട്ടിപ്പ്: പരാതി നൽകാൻ പോലീസിന്റെ വാട്ട്സാപ്പ് നമ്പർ നിലവിൽ വന്നു

തിരുവനന്തപുരം: അംഗീകൃതമല്ലാത്ത ലോൺ ആപ്പിന് എതിരെയുള്ള പോലീസിന്റെ പ്രചാരണ പ്രവർത്തനങ്ങൾ തുടക്കമായി. തട്ടിപ്പിന് ഇരയായവർക്ക് പരാതി നൽകാൻ പ്രത്യേക വാട്സാപ്പ് നമ്പർ നമ്പറും നിലവിൽ വന്നു. 9497980900 എന്ന വാട്സാപ്പ് നമ്പറിലൂടെ 24 മണിക്കൂറും പോലീസിന് വിവരങ്ങൾ കൈമാറാം.

ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ, വോയിസ് എന്നിവയായാണ് പരാതി നൽകേണ്ടത്. നേരിട്ടു വിളിച്ച് സംസാരിക്കാനാവില്ല. ആവശ്യമുണ്ടെങ്കിൽ പരാതിക്കാരെ പോലീസ് തിരിച്ചുവിളിച്ച് വിവരങ്ങൾ ശേഖരിക്കും. തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനത്താണ് സംവിധാനം പ്രവർത്തിക്കുന്നത്.

അടുത്തിടെ കടമകുടിയിൽ ഒരു കുടുംബവും വയനാട്ടിൽ ഒരാളും ആത്മഹത്യ ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് പോലീസിന്റെ നടപടി. കൂടുതൽ പേർ ഇത്തരത്തിലുള്ള പരാതിയുമായി മുന്നോട്ട് വരുന്നുണ്ട്. വായ്പ്പ എടുക്കുന്നവരുടെ ഫോട്ടോ മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങൾ ബന്ധുക്കൾക്ക് അടക്കം അയച്ചു കൊടുത്താണ് തട്ടിപ്പുകാർ ഭീഷണിപ്പെടുത്തുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top