‘ഡിജിറ്റൽ അറസ്റ്റിൽ’ യുവതിയുടെ തുണിയഴിപ്പിച്ചു; 26കാരിയുടെ ഞെട്ടിക്കുന്ന അനുഭവം
ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിന് ഇരയായ യുവതിക്ക് നേരിട്ടത് ഞെട്ടിക്കുന്ന അനുഭവം. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഉൾപ്പെട്ടിട്ടുണ്ട് എന്ന് പറഞ്ഞാണ് തട്ടിപ്പു സംഘം മുംബൈയിൽ നിന്നുള്ള 26കാരിയെ വിളിച്ചത്. ഡൽഹി പോലീസ് ഉദ്യോഗസ്ഥർ എന്നായിരുന്നു അവകാശവാദം. നിലവിൽ ജയിലിൽ കഴിയുന്ന ജെറ്റ് എയർവേയ്‌സിൻ്റെ സ്ഥാപക ചെയർമാൻ നരേഷ് ഗോയലുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ യുവതിയും ഉൾപ്പെട്ടിട്ടുണ്ട് എന്നാണ് തട്ടിപ്പുകാർ തെറ്റിദ്ധരിപ്പിച്ചത്. ഇവരുടെ വാക്കുകൾ വിശ്വസിച്ച ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ജോലി ചെയ്യുന്ന യുവതി കേസിൽ നിന്നും ഒഴിവാക്കാൻ 1.7 ലക്ഷം രൂപ നൽകുകയും ചെയ്തു.
Also Read: ബോംബെ ഐഐടി വിദ്യാർത്ഥി ‘ഡിജിറ്റൽ അറസ്റ്റിൽ’!! ഒടുക്കം ഏഴുലക്ഷം നഷ്ടപ്പെട്ടെന്ന് പരാതി
കഴിഞ്ഞ മാസം 19നാണ് ബോറിവാലി ഈസ്റ്റിൽ താമസിക്കുന്ന,യുവതിക്ക് കോൾ ലഭിക്കുന്നത്. യുവതിയെ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും വീഡിയോ കോളിൽ വരാൻ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. ബോഡി വെരിഫിക്കേഷൻ ആവശ്യമാണെന്ന് പറഞ്ഞ് വീഡിയോ കോളിനിടെ തൻ്റെ വസ്ത്രം അഴിപ്പിച്ചതായും യുവതി പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.
Also Read: 90കാരന് നഷ്ടമായത് 1.15 കോടി; ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിൽ സമ്പാദ്യം മുഴുവൻ നഷ്ടമായി
താൻ കബളിക്കപെട്ടു എന്ന് മനസിലായ യുവതി നവംബർ 28ന് പോലീസിനെ സമീപിക്കുകയായിരുന്നു. ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്), ഐടി നിയമം എന്നിവയിലെ വകുപ്പുകൾ ചുമത്തി കേസ് റജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും ഇത്തരം കോളുകൾ വന്നാൽ ഉടൻ അറിയിക്കണമെന്നും പോലിസ് മുന്നറിയിപ്പ് നല്‍കി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here