ശബരിമലയില്‍ സൗജന്യ വൈഫൈ; പമ്പ മുതല്‍ സന്നിധാനം വരെ അരമണിക്കൂര്‍ സൗജന്യ ഇന്റര്‍നെറ്റ്

ശബരിമല: സന്നിധാനത്ത് സൗജന്യ വൈഫൈ സേവനം നല്‍കാന്‍ ഒരുങ്ങി ബിഎസ്എന്‍എല്‍. തിരക്ക് കൂടിയതോടെ സ്വകാര്യ മൊബൈല്‍ നെറ്റ് വര്‍ക്കുകള്‍ക്ക് ഉള്‍പ്പെടെ റേഞ്ച് കുറയുന്നത് കൊണ്ടാണ് ബിഎസ്എന്‍എല്‍ ഈ സേവനം ഒരുക്കുന്നത്. ആദ്യ അരമണിക്കൂര്‍ സൗജന്യമാണ്, പിന്നീട് ഒരു ജി.ബിയ്ക്ക് ഒന്‍പത് രൂപ ഈടാക്കും.

വൈഫൈ സേവനത്തിന്റെ ഭാഗമായി പമ്പ മുതല്‍ ശബരിപീഠം വരെ 12 ഇടങ്ങളില്‍ ഹോട്ട്സ്പോട്ട് സ്ഥാപിച്ചു. സന്നിധാനത്ത് 15 ഇടങ്ങളിലാണ് ഹോട്ട്സ്പോട്ട് സ്ഥാപിക്കുന്നത്. വലിയ നടപ്പന്തല്‍, തിരുമുറ്റം, മാളികപ്പുറം, ആഴി, അപ്പം- അരവണ കൗണ്ടറുകള്‍, സന്നിധാനം ആശുപത്രി തുടങ്ങിയ ഇടങ്ങളിലാണ് സേവനം ലഭിക്കുന്നത്. റെയില്‍വേ സ്റ്റേഷനുകള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളിലെ പോലെ മൊബൈല്‍ ഫോണ്‍ നമ്പര്‍ ഉപയോഗിച്ചാണ് സേവനം നല്‍കുന്നത്. മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്‌താല്‍ ഒടിപി ലഭിക്കും. അരമണിക്കൂര്‍ സൗജന്യ സേവനം കഴിഞ്ഞാല്‍ റീ ചാര്‍ജ് ചെയ്ത് ഉപയോഗിക്കാം. ദേവസ്വം ബോര്‍ഡാണ് വൈദ്യുതി നല്‍കുന്നത്. മണ്ഡലപൂജ ദിവസം മുതല്‍ സേവനം തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി കേബിളുകള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തികള്‍ പുരോഗമിക്കുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top