കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്: ബിനാമി സതീശന്റെയും കുടുംബത്തിന്റെയും അക്കൗണ്ടുകള്‍ മരവിപ്പിച്ചു

തൃശ്ശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ ബിനാമി സതീശന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. സതീശന്റ രണ്ട് സ്ഥിരനിക്ഷേപ അക്കൗണ്ടുകളാണിവ. അയ്യന്തോള്‍ സര്‍വിസ് സഹകരണ ബാങ്കിലെ അക്കൗണ്ടാണ്‌ മരവിപ്പിച്ചത്. തുടര്‍ ക്രയവിക്രയങ്ങള്‍ നടത്തരുതെന്ന് പറഞ്ഞ് ഇ.ഡി കത്ത് നല്‍കി.

സതീശന്റെ ഭാര്യയുടെയും മകന്‍റെയും അക്കൗണ്ടകളും മരവിപ്പിച്ചു. കരുവന്നൂര്‍ ബാങ്കില്‍ ഏറ്റവും വലിയ തട്ടിപ്പ് നടത്തിയ കിരണുമായി അടുത്ത ബന്ധമുണ്ടെന്ന കണ്ടെത്തലാണ് സതീശനു ഇ.ഡി യുടെ പിടിവീഴാന്‍ കാരണം.

മുന്‍മന്ത്രി എ.സി മൊയ്തീന്റെ സ്ഥിരനിക്ഷേപമുള്ള ബാങ്ക് അക്കൗണ്ട്‌ മരവിപ്പിച്ചതിനു പിന്നാലെയാണ് ഇത്. 31 ലക്ഷം രൂപയുടെ രണ്ട് ബാങ്ക് അക്കൗണ്ടുകളാണ് ഇ. ഡി നടത്തിയ റെയ്ഡിനു പിന്നാലെ മരവിപ്പിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top