ഭാര്യയെ ഓൺലെനിൽ പരിചയപ്പെട്ട 50 പേരൊടൊപ്പം ബലാത്സംഗം ചെയ്തയാളിന് 20 വർഷം തടവ്; അച്ഛന് മാപ്പ് നൽകരുതെന്ന് കോടതിയോട് മക്കൾ

ലോകത്തെ ഞെട്ടിച്ച മയക്കുമരുന്ന് ബലാത്സംഗക്കേസിലെ പ്രതികളെല്ലാം കുറ്റക്കാരെന്ന് ഫ്രഞ്ച് കോടതി. ഗിസെലെ പെലിക്കോട്ട് എന്ന സ്ത്രീക്ക് മയക്കുമരുന്ന് നൽകിയ ശേഷം പീഡിപ്പിച്ച ഭർത്താവിനെയും 50 സുഹൃത്തുക്കളെയുമാണ് കോടതി തടവുശിക്ഷ വിധിച്ചത്. ഭർത്താവ് ഡൊമിനിക് പെലിക്കോട്ടിന് 20 വർഷമാണ് ശിക്ഷ. മറ്റുള്ളവർക്ക് 4 മുതൽ 18 വർഷം വരെയുള്ള ജയിൽവാസമാണ് വിധിച്ചിരിക്കുന്നത്.

ഗിസെലെ പെലിക്കോട്ടിനെ ധൈര്യത്തിൻ്റെയും പ്രതിരോധത്തിൻ്റെയും പ്രതീകമായിട്ടാണ് വിധിയിൽ കോടതി വിശേഷിപ്പിച്ചത്. പത്ത് വർഷത്തോളം തുടർച്ചയായി പ്രതികൾ പീഡിപ്പിച്ചുവെന്നാണ് ഗിസെലെയുടെ ആരോപണം. ഭർത്താവ് ഓൺലൈനിൽ പരിചയപ്പെട്ട അമ്പത് പേരാണ് മറ്റ് പ്രതികൾ. ഇവരിൽ 47 പേർക്കെതിരെ ചുമത്തിയ ബലാത്സംഗക്കുറ്റവും മറ്റുള്ളവർക്കെതിരെ ചുമത്തിയ ബലാത്സംഗ ശ്രമവും തെളിഞ്ഞതായി കോടതി പറഞ്ഞു.
പ്രതികളിൽ പലരും കുറ്റം നിഷേധിച്ചിരുന്നു. ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമായിരുന്നു എന്നായിരുന്നു അവരുടെ അവകാശവാദം. 22 മുതൽ 70 വയസുവരെയുള്ളവരായിരുന്നു കേസിലെ പ്രതികൾ. ഗിസലെയുടെ മക്കളായ ഡേവിഡ്, കരോളിൻ, ഫ്ലോറിയൻ എന്നിവർ അമ്മയ്‌ക്കൊപ്പം വിധി കേൾക്കാൻ കോടതിയിലെത്തിയിരുന്നു. പിതാവിൻ്റെ മാപ്പപേക്ഷയും മക്കൾ നിരസിച്ചിരുന്നു. ഗിസെലെക്കെതിരെ അതിരൂക്ഷമായ ഭാഷയിലാണ് അവർ കോടതിയിൽ വിമർശനമുന്നയിച്ചിരുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here