സമാധാന ശ്രമങ്ങള്‍ക്കിടെ മണിപ്പൂരില്‍ വീണ്ടും വെടിവയ്പ്പ്; പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ചു
സമാധാനം ശ്രമങ്ങള്‍ പുരോഗമിക്കുന്നതിനിടെ മണിപ്പൂരില്‍ വീണ്ടും വെടിവയ്പ്പ്. ജിരിബാം ജില്ലയിലാണ് ഇന്ന വെടിവയ്പ്പുണ്ടായത്. രാവിലെ കുക്കി വിഭാഗത്തിലുള്ളവര്‍ പോലീസ് സ്‌റ്റേഷനു നേരെ വെടിയുതിര്‍കത്തുവെന്നാണ് ഔദ്യോഗിക വിശദീകരണം.
ആധുനിക തോക്കുകളും ബോംബുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. രണ്ട് മണിക്കൂറോളമാണ് ആക്രമണമുണ്ടായത്. മെയ്തി വിഭാഗത്തിലുള്ളവരുടെ മൂന്ന് വീടുകള്‍ക്ക് നേരെയും ആക്രമണമുണ്ടായി. സ്‌ഫോടക വസ്തുക്കള്‍ വീടുകളിലേക്ക് എറിയുകയായിരുന്നു.
ആക്രമണം വര്‍ദ്ധിക്കാതിരിക്കാന്‍ പ്രദേശത്ത് കൂടുതല്‍ സുരക്ഷാ സേനയെ വിന്യാസിച്ചിട്ടുണ്ട്. ആഭ്യന്തര കലാപമുണ്ടായ മണിപ്പൂരില്‍ സമാധാനം പുനസ്ഥാപിക്കാനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ദില്ലിയില്‍ ചര്‍ച്ചകള്‍ നടത്തുന്നതിനിടെയാണ് വീണ്ടും ആക്രമണമുണ്ടായത്. മെയ്തി, കുക്കി, ഗോത്ര വിഭാഗങ്ങളില്‍ നിന്നുള്ള എംഎല്‍എമാരുമായാണ് ആഭ്യന്തരമന്ത്രാലയം ചര്‍ച്ച നടത്തുന്നത്.
2023 മെയിലാണ് മണിപ്പൂരില്‍ ആദിവാസി വിഭാഗങ്ങളായ മെയ്തികളും കുക്കികളും തമ്മില്‍ ആഭ്യന്തര സംഘര്‍ഷം തുടങ്ങിയത്. ബലാത്സംഗവും കൊലപാതകങ്ങളും നിരവധി റിപ്പോര്‍ട്ട് ചെയ്തിരുന്നു. കലാപകാരികളായ ജനക്കൂട്ടം സ്ത്രീകളെ നഗ്‌നരായി നടത്തുന്ന സംഭവങ്ങള്‍ വരെയുണ്ടായി. ഇടക്കാലത്ത് സംഘര്‍ഷത്തിന് നേരിയ ആശ്വാസം ഉണ്ടായെങ്കിലും ഈവര്‍ഷം സെപ്റ്റംബറോടെ വീണ്ടും രൂക്ഷമായി. റോക്കറ്റ് ആക്രമണവും ഡ്രോണ്‍ ബോംബ് ആക്രമണവുമാണ് ഇപ്പോള്‍ മണിപ്പൂരില്‍ നടക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here