വെള്ളിയാഴ്ചത്തെ വോട്ടെടുപ്പ് വിശ്വാസികള്‍ക്ക് അസൗകര്യം; തിരഞ്ഞെടുപ്പ് കമ്മിഷന്റെ ശ്രദ്ധയില്‍പെടുത്താന്‍ മുസ്ലീം ലീഗ്

മലപ്പുറം : ലോക്‌സഭാ തിരഞ്ഞെടുപ്പ് വെള്ളിയാഴ്ച നടത്തുന്നത് വിശ്വാസികള്‍ക്ക് അസൗകര്യം സൃഷ്ടിക്കുമെന്ന് മുസ്ലിം ലീഗ്. വോട്ടര്‍മാര്‍ക്ക് മാത്രമല്ല ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും പോളിങ് ഏജന്റുമാരായ വിശ്വാസികള്‍ക്കും ഇത് ബുദ്ധിമുട്ടുണ്ടാകും. കേരളത്തില്‍ ഏപ്രില്‍ 26 വെള്ളിയാഴ്ചയാണ് ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിലാണ് മുസ്ലീം ലീഗിന് അതൃപ്തി.

വിശ്വാസികളുടെ അസൗകര്യം അടിയന്തരമായി തെരഞ്ഞെടുപ്പ് കമ്മിഷന്റെ ശ്രദ്ധയില്‍പെടുത്തുമെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. ഇന്നാണ് കമ്മിഷന്‍ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. ഇത്തവണയും ഏഴ് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഏപ്രീല്‍ 19ന് ആരംഭിച്ച് ജൂണ്‍ ഒന്നിന് അവസാനിപ്പിക്കുന്ന രീതിയിലാണ് വോട്ടെടുപ്പിന്റെ തീയതികള്‍ തീരുമാനിച്ചിരിക്കുന്നത്. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top