ഫ്രണ്ട് റോ പ്രൊഡക്ഷൻസ് അടുത്ത ചിത്രം ‘ബ്രോ കോഡ്’

’21ഗ്രാം’ എന്ന സൂപ്പർ ഹിറ്റ് ക്രൈം ഇൻവെസ്റ്റിഗേഷൻ ചിത്രത്തിന് ശേഷം ഫ്രണ്ട് റോ പ്രൊഡക്ഷൻസും ബിബിൻ കൃഷ്ണയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘ബ്രോ കോഡ്’. ചിത്രത്തിന്റെ രചനയും സംവിധാനവും ബിബിൻ കൃഷ്ണയാണ്. റിനീഷ് കെ എൻ ആണ് നിർമ്മാതാവ്. സംഗീതം രാഹുൽ രാജാണ്. ഹ്യൂമർ ത്രില്ലർ ജോണറിൽ അവതരിപ്പിക്കുന്ന ഈ ചിത്രം സമ്പൂർണ സെലിബ്രേഷൻ പാക്കേജ് ആയിട്ടാണ് ഒരുങ്ങുന്നത്. മിഥുൻ മാനുവൽ തിരക്കഥ ഒരുക്കി വിഷ്ണു ഭരതൻ സംവിധാനം ചെയ്തിട്ടുള്ള “ഫീനിക്സ്” എന്ന ചിത്രം റിലീസിന് തയ്യാറെടുക്കവേയാണ് ഫ്രണ്ട് റോ പ്രൊഡക്ഷൻസ് അടുത്ത ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്.

അനൂപ് മേനോൻ, ധ്യാൻ ശീനിവാസൻ, ദിലീഷ് പോത്തൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രത്തിൽ ചന്തു നാഥ്, അനു മോഹൻ, ബൈജു സന്തോഷ്, വിധുപ്രതാപ്, ഗായത്രി അരുൺ, ഭാമ അരുൺ, ജീവാ ജോസഫ്, യോഗ് ജപീ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top