പ്രൊഫസർ ജി.എൻ. സായിബാബ അന്തരിച്ചു; ഏറെക്കാലം ജയിലില്‍ തുടര്‍ന്നത് മാവോയിസ്റ്റ് ബന്ധത്തിന്റെ പേരില്‍

ഡൽഹി സർവകലാശാല മുൻ പ്രൊഫസർ ജി.എൻ.സായിബാബ (57) അന്തരിച്ചു. ഹൈദരാബാദിലെ നിംസ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ഒരു ശസ്ത്രക്രിയക്ക് വിധേയനായി ചികിത്സയിലായിരുന്നു. പത്ത് ദിവസം മുന്‍പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

മാവോയിസ്റ്റ് ബന്ധത്തിന്റെ പേരില്‍ ഏറെക്കാലം ജയിലില്‍ കഴിഞ്ഞിരുന്നു. 2017 ലാണ് സായിബാബയെ കുറ്റക്കാനാണെന്ന് കണ്ടെത്തി കോടതി ജീവപര്യന്തം തടവിന് വിധിച്ചത്. ഇത് ചോദ്യംചെയ്തുകൊണ്ട് സായിബാബ നല്‍കിയ അപ്പീലിലാണ് ബോംബെ ഹൈക്കോടതി അദ്ദേഹത്തെ വെറുതെ വിട്ടത്.

അസുഖങ്ങള്‍ കാരണം വീല്‍ ചെയറിലാണ് ജീവിതം തള്ളിനീക്കിയത്. ഡല്‍ഹി സര്‍വ്വകലാശാലയ്ക്ക് കീഴിലെ രാംലാല്‍ ആനന്ദ് കോളജിലെ ഇംഗ്ലീഷ് പ്രൊഫസര്‍ ആയിരുന്നു. മഹാരാഷ്ട്ര പോലീസ് അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് കോളജില്‍ നിന്നും 2014ല്‍ അദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top