മാധ്യമ പ്രവർത്തകനെ ഇടിച്ചിട്ട് കടന്ന് കളഞ്ഞ ലോറി ഡ്രൈവർ അറസ്റ്റിൽ; മരണപ്പെട്ടത് മുതിർന്ന മാധ്യമ പ്രവർത്തകൻ ജി പ്രഭാകരൻ

പാലക്കാട്: ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടറും മുതിർന്ന മാധ്യമ പ്രവര്‍ത്തകനുമായിരുന്ന ജി പ്രഭാകരനെ ഇടിച്ച ശേഷം കടന്ന് കളഞ്ഞ ലോറിയുടെ ഡ്രൈവറും ക്ലീനറും അറസ്റ്റിൽ. ഒലവക്കോടിന് സമീപം പുതിയ പാലത്ത് ശനിയാഴ്ച രാത്രി 9 മണിക്കാണ് അപകടം നടന്നത്. മറ്റൊരു വാഹനം തട്ടി റോഡിൽ വിണ പ്രഭാകരന്‍റെ ശരീരത്തിലൂടെ പിന്നിൽ വന്ന ലോറിയുടെ പിൻചക്രം കയറുകയായിരുന്നു. സംഭവ സ്ഥലത്തു തന്നെ മരണം സംഭവിച്ചതായി പോലീസ് പറഞ്ഞു.

കേരള ജേണലിസ്റ്റ് യൂണിയൻ്റെ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന കമ്മിറ്റിയിൽ പങ്കെടുക്കാൻ പങ്കെടുക്കാൻ റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്നിനിടയിലാണ് അപകടമുണ്ടായത്. അപകട ശേഷം നിർത്താതെ പോയ ലോറി ഇന്നലെ രാത്രി തന്നെ പോലീസ് കണ്ടെത്തിയിരുന്നു.

ന്യൂഡൽഹിയിലെ ന്യൂ ഏജ് ദിനപത്രത്തിൽ നിന്നും പത്രപ്രവർത്തന ജീവിതം ആരംഭിച്ച പ്രഭാകരൻ രണ്ട് പതിറ്റാണ്ടോളം ദി ഹിന്ദു വിൽ ചീഫ് റിപ്പോർട്ടറായിരുന്നു. നെല്ലിയാമ്പതി വനം കൊള്ള, പറമ്പിക്കുളത്തെ ആനവേട്ട, പറമ്പിക്കുളം ആളിയാറിലെ കരാര്‍ ലംഘനങ്ങള്‍, അട്ടപ്പാടി ആദിവാസി മേഖലയിലെ ഒട്ടനവധി പ്രശ്‌നങ്ങളും പ്രഭാകരന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കോളയ്‌ക്കെതിരെ നടന്ന പ്ലാച്ചിമട സമരത്തിലും ശ്രദ്ധേയമായ ഇടപെടലുകളും അദ്ദേഹം നടത്തിയിട്ടുണ്ട്.

ഇന്ത്യന്‍ ജേര്‍ണലിസ്റ്റ് യൂണിയന്‍ വൈസ് പ്രസിഡന്റും സെക്രട്ടറി ജനറലുമായി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ മുന്‍ അംഗമായ അദ്ദേഹം കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സ്ഥാപകാംഗങ്ങളില്‍ ഒരാളുമായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top